Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാളയാർ കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടി പ്രതിഷേധ സംഗമം നടത്തി

വാളയാർ കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടി പ്രതിഷേധ സംഗമം നടത്തി

സ്വന്തം ലേഖകൻ

വാളയാറിലെ ആദ്യത്തെ പെൺകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ജനുവരി 13 ഓർമ്മദിനത്തിൽ ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം എറണാകുളം പള്ളിമുക്ക് 'എന്റെ ഭൂമി ഓഡിറ്റോറിയത്തിൽ' വാളയാർ കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടി പ്രതിഷേധ സംഗമം നടത്തി..

അഡ്വ. എ ജയശങ്കർ ഉദ്ഘാടനം ചെയ്ത പ്രതിഷേധ സംഗമം പി എ പ്രേംബാബു അധ്യക്ഷത വഹിച്ചു. കെ എം ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി..വളയാർ കേസ് സിബിഐ ഏറ്റെടുത്തതു കൊണ്ട് മാത്രം നീതി കിട്ടണമെന്നില്ലെന്നും, ഈ കേസിൽ ഡിവൈഎസ്‌പി സോജൻ രക്ഷപ്പെട്ടതുപോലെസിബിഐ അന്വേഷണം നീതി പൂർവ്വമായിക്കൊള്ളണമെന്നില്ലെന്നും, നീതി ഉറപ്പു വരുത്താൻ നിതാന്ത ജാഗ്രത നാം പാലിക്കണമെന്നും അഡ്വ എ ജയശങ്കർ അഭിപ്രായപ്പെട്ടു.

വാളയാർ കേസ് അട്ടിമറിച്ച DySP സോജൻ നിയമത്തിന്റെ പിടിയിൽ നിന്ന് മോചിതനായാൽ സാമൂഹ്യ പ്രവർത്തകരുടേയും, കോടതിയുടെ തന്നെയും നീതിബോധം നാളെ ചോദ്യം ചെയ്യപ്പെടുമെന്ന് അധ്യക്ഷപ്രസംഗത്തിൽപി എ പ്രേംബാബു പറഞ്ഞു.

പ്രഫ പി ജെ ജെയിംസ്, ബാബുജി, പ്രസാദ് സോമരാജ്, സിസ്റ്റർ ടീന, ഷാജി, പ്രഭാകരൻ നമ്പിടിവീട്ടിൽ, ഷീജ, രഞ്ജിനി സുഭാഷ്, പ്രശാന്ത് എം പ്രഭാകർ, മുസ്തഫ, ജയരാജ് മലയാറ്റൂർ, രാധാകൃഷ്ണൻ ചങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP