Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ടൂറിസത്തിന് വാഗമൺ ഒരുങ്ങുന്നു; മെഗാ ക്ലീനിങ് ഇന്ന്

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ടൂറിസത്തിന് വാഗമൺ ഒരുങ്ങുന്നു; മെഗാ ക്ലീനിങ് ഇന്ന്

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് ഹരിത ടൂറിസത്തിന് തുടക്കമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ളവഴികാട്ടാൻ വാഗമൺ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന മെഗാ ശുചീകരണ പ്രവർത്തനങ്ങൾഇന്ന് (02.10.2019) നടക്കും. പദ്ധതിയുടെ ഭാഗമായി വാഗമണ്ണിലേയ്ക്കുള്ള നാല് റൂട്ടുകളും ഹരിതഇടനാഴികളായി മാറും. ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം എന്നിവിടങ്ങളിൽ ഹരിത ചെക്ക്പോസ്റ്റുകളും തുറക്കും.

ഇതിനു പുറമേ വഴിക്കടവിലെ വനം വകുപ്പ് ചെക്ക് പോസ്റ്റും ഹരിതചെക്ക്
പോസ്റ്റാക്കും. ഡിടിപിസി, ശുചിത്വമിഷൻ, കുടുംബശ്രീ, ഏലപ്പാറ, അറക്കുളം, കൂട്ടിക്കൽ, തീക്കോയി ഗ്രാമപ്പഞ്ചായത്തുകൾ കൂട്ടുചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.വാഗമൺ, പരുന്തുംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ രൂക്ഷമായ മാലിന്യ പ്രശ്‌നങ്ങൾ ഹരിതകേരളംമിഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുർന്ന് ടൂറിസം മന്ത്രി വിളിച്ചുകൂട്ടിയയോഗത്തിലാണ് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. വാഗമണ്ണി ലേയ്ക്കുള്ളറൂട്ടുകളിൽ നിശ്ചിത പോയിന്റുകളിൽ ഹരിത ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച് പരിശോധന കൾക്ക് സംവിധാനമൊരുക്കൽ,ഹരിത ഇടനാഴിയൊരുക്കൽ, ഹരിത സംരംഭങ്ങൾ സജ്ജമാക്കൽ എന്നിവയൊക്കെ വഴികാട്ടാൻ വാഗമൺപദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.

Stories you may Like

ഹരിത കർമ്മസേനയെ സുസജ്ജമാക്കി കർമ്മപഥത്തിലെത്തിക്കൽ, അജൈവ
പാഴ്‌വസ്തുക്കൾ ശേഖരിച്ചുവെയ്ക്കുന്നതിന് എം.സി.എഫ് ക്രമീകരിക്കൽ, പൊതുജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കൽ, പ്രദേശത്തെ ഓരോ സ്ഥാപനത്തിലും വീടുകളിലും ഉറവിട മാലിന്യസംസ്‌കരണം ഉറപ്പാക്കൽ-അജൈവ മാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നതിനുള്ള ക്രമീകരണംഏർപ്പെടുത്തൽ, പൊതു ടോയ്‌ലറ്റുകൾ, വിശ്രമ സ്ഥലങ്ങൾ എന്നിവ നിർമ്മിക്കൽ, മാലിന്യത്തിന്റെ അളവ്കുറയ്ക്കാൻ പഞ്ചായത്തുകളിലാകെ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കൽ എന്നിവ പദ്ധതിയുടെഭാഗമാണ്.

മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കൽ, വഴിയോര കച്ചവടക്കാർക്ക്മാലിന്യപരിപാലനം നിർബന്ധിതമാക്കുന്നതിനായി ഗ്രീൻ ലൈസൻസ് ഏർപ്പെടു ത്തൽ, ബദൽ ഉൽപ്പന്നങ്ങളുടെ(തുണിസഞ്ചി, പുനരുപയോഗ സാധ്യമായ പ്ലേറ്റ്, കപ്പ്) പ്രചാരണം, മാലിന്യ സംസ്‌കരണം സംബന്ധിച്ചബഹുജന വിദ്യാഭ്യാസ പരിപാടികൾ, ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ - പച്ചക്കറി, ഇറച്ചി, ചിക്കൻ, മത്സ്യവ്യാപാരികൾ- ബേക്കറി, ഫ്രൂട്‌സ് സ്റ്റാൾ, ഫ്‌ളവർ ഷോപ്പുകൾ-സ്റ്റേഷനറി, മെഡിക്കൽ സ്റ്റോർ, ടെക്‌സ്റ്റൈൽ,സാനിട്ടറി ഷോപ്പുകൾ- ബ്യൂട്ടി സെന്ററുകൾ, ബാർബർ ഷോപ്പുകൾ- വർക്ക് ഷോപ്പുകൾ, ഓട്ടോ മൊബൈൽ
വർക്ക്‌ഷോപ്പുകൾ- സർവീസിങ് സ്റ്റേഷനുകൾ - വഴിയോര കച്ചവടക്കാർ -കന്നുകാലി കർഷകർ തുടങ്ങിയ വിവിധവിഭാഗക്കാർക്കായി പ്രത്യേക പരിശീലനങ്ങൾ സംഘടിപ്പിക്കൽ, കുട്ടികൾ വഴി മാലിന്യം ഉറവിടത്തിൽവേർതിരിക്കൽ എന്നിവയും പ്രോജക്ടി ലുൾപ്പെടുന്നു. 2020 ൽ സമ്പൂർണ്ണ ഹരിത ടൂറിസം മേഖലയായിവാഗമൺ പ്രദേശത്തെ പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇന്ന് (02.10.2019) തുടക്കമാവുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP