Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെർച്വൽ ഷോറൂമും ഓൺലൈൻ പർച്ചേസ് സേവനങ്ങളും അവതരിപ്പിച്ച് നിസ്സാൻ; എല്ലാ കാറുകളും ഇനി ഓൺലൈൻ വഴി വാങ്ങാം

വെർച്വൽ ഷോറൂമും ഓൺലൈൻ പർച്ചേസ് സേവനങ്ങളും അവതരിപ്പിച്ച് നിസ്സാൻ; എല്ലാ കാറുകളും ഇനി ഓൺലൈൻ വഴി വാങ്ങാം

സ്വന്തം ലേഖകൻ

കൊച്ചി: കാർ വാങ്ങുന്നതിനും ബുക്കിംഗിനും പുതിയ ഡിജിറ്റൽ സംവിധാനമൊരുക്കി നിസ്സാൻ ഇന്ത്യ.ഒരു ഷോറൂം അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്ന വെർച്വൽ ഷോറൂം സംവിധാനമാണ് നിസ്സാൻ അവതരിപ്പിച്ചത്.പുതിയ നിസ്സാൻ കിക്ക്‌സ് 2020ന്റെ ഓൺലൈൻ ബുക്കിംഗും മറ്റും വെർച്വൽ ഷോറൂം വഴിയും നടത്താം. ഡാറ്റ്‌സൻ പോർട്ട്ഫോളിയോയിലെ എല്ലാ വാഹനങ്ങളുടേയും ബുക്കിങും പർചേസും ഇനി ഓൺലൈൻ വഴി നടത്താനാകും. വാഹന ഫിനാൻസിനായി ബുക്ക് ചെയ്യാനും അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും.

'ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കിയ വെർച്വൽ ഷോറൂം വഴി ഒരു യഥാർത്ഥ ഷോറൂം അനുഭവം ഉപഭോക്താക്കളുടെ സ്ഥലത്തേക്ക് എത്തിക്കുകയാണ് ഞങ്ങൾ. ഞങ്ങളുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടുള്ള പ്രതിബദ്ധത ഇതിലൂടെ ശക്തിപ്പെടുത്തുകയാണ്. ശാരീരിക സമ്പർക്കമില്ലാതെ പൂർണ്ണ ആത്മവിശ്വാസത്തോടും സൗകര്യത്തോടുംകൂടി ഞങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനും ഒരു മികച്ച അനുഭവം ലഭിക്കുന്നതിനും ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.' നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ഒരു സംവേദനാത്മക ഓൺലൈൻ അനുഭവമാണ് നിസ്സാൻ വെർച്വൽ ഷോറൂം എല്ലാ ഉപയോക്താക്കൾക്കും നൽകുന്നത്. ആകർഷകവും നൂതനവുമായ രീതിയിൽ പുതിയ നിസ്സാൻ കിക്ക്‌സിന്റെ മുൻനിര സവിശേഷതകൾ മനസ്സിലാക്കാൻ ഇത് അവരെ പ്രാപ്തരാക്കുന്നു.ഒരു യഥാർത്ഥ ഡീലർഷിപ്പ് സന്ദർശനത്തിന് സമാനമായ അനുഭവമാണ് വെർച്വൽ ഷോറൂമിലൂടെ സൃഷ്ടിക്കുന്നത്. പ്രത്യേക ആപ്ലിക്കേഷനുകളൊന്നും കൂടാതെ തന്നെ കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ ബ്രൗസറുകൾ വഴി എളുപ്പത്തിൽ വെർച്വൽ ഷോറും ആക്‌സസ് ചെയ്യാം. ഉപഭോക്താക്കളുടെ സമയത്തിന് അനുസരിച്ച് എപ്പോൾ വേണമെങ്കിലും കാർ ബുക്ക് ചെയ്യാനും സ്വന്തമാക്കാനും നിസ്സാൻ വെർച്വൽ ഷോറൂമിലൂടെ സാധിക്കും. ഡാറ്റ്‌സൺ പോർട്ട്ഫോളിയോയിലുടനീളമുള്ള ഏത് കാറുകൾ ബുക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് കഴിയും. എല്ലാ ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകളും സ്വീകരിക്കുന്നതാണ്.

നിസ്സാൻ, ഡാറ്റ്‌സൺ വെബ്സൈറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ബുക്കിങ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യാനും അവർക്ക് ഇഷ്ടമുള്ള കാർ തിരഞ്ഞെടുക്കാനും സാധിക്കും. നിസ്സാൻ ഫിനാൻസ് വഴി ഫിനാൻസ് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് സുരക്ഷിത പേയ്മെന്റ് ഗേറ്റ്‌വേ വഴി പേയ്മെന്റുകളും നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP