Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജ്ഞാനകൈരളി അക്ഷരദീപം വായനക്കൂട്ടം സംസ്ഥാന പഠന ക്യാമ്പ് വിജയികൾക്ക് കൈ നിറയെ പുസ്തകങ്ങൾ സമ്മാനിച്ചു

വിജ്ഞാനകൈരളി അക്ഷരദീപം വായനക്കൂട്ടം സംസ്ഥാന പഠന ക്യാമ്പ് വിജയികൾക്ക് കൈ നിറയെ പുസ്തകങ്ങൾ സമ്മാനിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്‌കീമുമായി (എൻ.എസ്.എസ്) സഹകരിച്ചു തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിച്ച 'വിജ്ഞാനകൈരളി അക്ഷരദീപം വായനക്കൂട്ടം' സംസ്ഥാന പഠനക്യാമ്പിൽ 5 മികച്ച പ്രതിഭകളെ തെരഞ്ഞെടുത്തു. വിജയികൾക്കും പങ്കെടുത്ത മുഴുവനാളുകൾക്കും കൈനിറയെ പുസ്തകങ്ങളും സർട്ടിഫിക്കറ്റും സമ്മാനിച്ചു.

പാലക്കാട് കടമ്പൂർ ജി. എച്ച്.എസ്.എസ്സിലെ പ്രസാദ്.ടി, കൊല്ലം വെണ്ടാർ എസ്.വി എം.എച്ച്.എസ്.എസ്സിലെ അർച്ചന.ബി.എസ്, എറണാകുളം കൂനമ്മാവ് സെന്റ്.ഫിലോമിന എച്ച്.എസ്.എസ്സിലെ ഗോപിക ഉണ്ണിക്കൃഷ്ണൻ, തിരുവനന്തപുരം മൈലച്ചൽ ഗവ.ഹൈസ്‌കൂളിലെ ഹരികൃഷ്ണൻ.എസ്.എസ്, കൊല്ലം നെടുവത്തൂർ ഇ.വി.എച്ച്.എസ്.എസ്സിലെ കീർത്തി.എസ് എന്നിവർ ക്യാമ്പിൽ മികച്ച പ്രതിഭകളായി തെരഞ്ഞെടുത്തു.

എന്റെ മനസ്സിൽതൊട്ട സംഭവങ്ങൾ, ഞാൻ വായിച്ച പുസ്തകങ്ങളും എന്റെ ചോദ്യങ്ങളും, സംവാദം എന്നിവയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച 5 പ്രതിഭകൾക്ക് 5000 രൂപ മുഖവിലയുള്ള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ, സംസ്ഥാനത്തെ സ്‌കൂളുകളിലും ജില്ലകളിലും ഏറ്റവും കൂടുതൽ വായനക്കൂട്ടങ്ങൾ സംഘടിപ്പിച്ച അദ്ധ്യാപകർക്ക് സംഘാടകശ്രേഷ്ടാ പുരസ്‌കാരം, പങ്കെടുത്ത മുഴുവനാളുകൾക്കും പുസ്തകങ്ങൾ, വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷനായി. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ്, സാംസ്‌കാരിക ഉന്നതാധികാര സമിതി സെക്രട്ടറി ഡോ.പ്രഭാകരൻ പഴശ്ശി, ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ, ക്യാമ്പ് ഡയറക്ടറും വിജ്ഞാന കൈരളി എഡിറ്ററുമായ സി.അശോകൻ, മടന്തകോട് രാധാകൃഷ്ണൻ, എസ്.സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു.

ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ പ്രൊഫ.കെ.പാപ്പൂട്ടി ക്ലാസെടുത്തു. ഞാൻ വായിച്ച പുസ്തകങ്ങളും എന്റെ ചോദ്യങ്ങളും എന്ന വിഷയത്തിൽ കുട്ടികൾ വായനാനുഭവം പങ്ക് വെച്ചു. ഡോ.ടി.ഗംഗ സംസാരിച്ചു. പ്രളയവും പ്രകൃതിയും എന്ന വിഷയത്തിൽ കുട്ടികൾ പരസ്പരം വാശിയേറിയ സംവാദം നടത്തി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ മോഡറേറ്ററായി. വിജ്ഞാനകൈരളി മാസിക ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വായനാ മത്സരത്തിൽ സംസ്ഥാനത്തെ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP