Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാഗ്രതയും സമർപ്പണ മനസ്സും പ്രധാനം: കാന്തപുരം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോവിഡ് ഭീഷണി മൂർദ്ധന്യതയിൽ നിൽക്കുന്ന ഈ സമയത്തെ ബലിപ്പെരുന്നാളിന് ജാഗ്രതയും സമർപ്പണ മനസ്സും പ്രധാനമായി വിശ്വാസികൾക്ക് ഉണ്ടാവണമെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. ത്യാഗത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപ്പെരുന്നാൾ. ജീവിതത്തിൽ വലിയ ത്യാഗങ്ങൾ അനുഷ്ടിച്ചു ദൈവിക കല്പന മുറുകെപ്പിടിച്ച ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും സേവനങ്ങളെ നിതാന്തമാക്കി നിലനിറുത്തുകയാണ് ബലിപ്പെരുന്നാളിലൂടെ. അതിനാൽ വിട്ടുവീഴ്ചകളിലൂടെയും ത്യാഗങ്ങളിലൂടയും ഈ പ്രയാസ കാലത്തെ നാം അതിജീവിക്കണം.
കോവിഡ് കാരണം വിഷമത്തിലായ അനേകം കുടുംബങ്ങളുണ്ട്. അവർക്ക് സഹായങ്ങൾ ചെയ്യാൻ ഈ ബലിപ്പെരുന്നാൾ ഉപയോഗപ്പെടുത്തണം. എല്ലാ വിശ്വാസികളും  സന്തോഷത്തോടെ പെരുന്നാൾ ആഘോഷിക്കുന്നുവെന്നു ഉറപ്പു വരുത്തണം. സർക്കാർ മാനദണ്ഡം പൂർണ്ണമായും അനുസരിച്ചാവണം ഉദ്‌ഹിയ്യതും പെരുന്നാൾ നിസ്കാരവും. നമ്മുടെ സുരക്ഷക്കായി സദാ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെയും  പൊലീസുകരുടെയും കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണം. സമ്പർക്കം പരമാവധി കുറച്ചു, നമ്മുടെയും ചുറ്റുമുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഓരോ വിശ്വാസിയും അതീവ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP