Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളിൽ വൈറലായ അമൃത അമ്മുസ് അഭിനയിച്ച മ്യൂസിക് വീഡിയോ പുറത്ത്

ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളിൽ വൈറലായ അമൃത അമ്മുസ് അഭിനയിച്ച മ്യൂസിക് വീഡിയോ പുറത്ത്

സ്വന്തം ലേഖകൻ

കൊച്ചി: ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് സമൂഹമാധ്യങ്ങളിൽ അടുത്തിടെ വൈറലായ അമൃത അമ്മുസ് ഇപ്പോൾ ഒരു മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നു. 'വിണ്ണൈ തേടി പോകിറെൻ' എന്ന ഈ ആൽബം ഒരു ചെറുപ്പക്കാരൻ തന്റെ നിസ്സാര മനോഭാവം മൂലം പ്രണയിനിയെ നഷ്ടപ്പെട്ട് വെമ്പുന്നതിനെ കുറിച്ചാണ്. ലിജോ ലോനപ്പനാണ് അമൃതയുടെ കാമുകനായി എത്തുന്നത്.

ജോയ് ജിനിത് സംഗീതം നൽകിയിരിക്കുന്ന ഈ തമിഴ് ഗാനം ആലപിച്ചിരിക്കുന്നത് അലിൻ ഷായാണ്. അക്കി വിനായക് ഗാനരചനയും മ്യൂസിക് വീഡിയോയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അഭിനാഥ് ആർ. എഡിറ്റിങ് അരുൺ ദാസ്. റെഡ് ക്രീയേഷന്‌സിന്റെ ബാനറിൽ ലിജോ ലോനപ്പൻ നിർമ്മിച്ച മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP