Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി ഗാർഡ് രണ്ടാംപാദ വരുമാനത്തിൽ മാറ്റമില്ല

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാതാക്കളായ വി - ഗാർഡ് ഇൻഡസ്ട്രീസിന്റെ നടപ്പുസാമ്പത്തിക വർഷം രണ്ടാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. അറ്റ വരുമാനം മാറ്റമില്ലാതെ തുടരുന്നു. 2020 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ വരുമാനം 623 കോടി രൂപയാണ്. മുൻവർഷം ഇതേപാദത്തിൽ 623.27 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം കുറഞ്ഞു 51.62 കോടി രൂപയായി. മുൻവർഷം 58.75 കോടി രൂപയായിരുന്നു.

പമ്പുകൾ, ഫാനുകൾ, ഡിജിറ്റൽ യുപിഎസുകൾ എന്നീ വിഭാഗങ്ങളിൽ മികച്ച വിൽപ്പന കാഴ്ചവെച്ചു. കൂടാതെ വാട്ടർ പ്യൂരിഫയർ, ബ്രേക്ക്ഫാസ്റ്റ് ഉപകരണങ്ങൾ, കിച്ചൻ ഹോബുകൾ, ചിംനികൾ എന്നീ പുതിയ ഉൽപ്പന്ന ശ്രേണികളും വി- ഗാർഡ് രണ്ടാം പാദത്തിൽ പുതുതായി അവതരിപ്പിച്ചു. ഇസോപ് നീക്കിയിരിപ്പുമായി ബന്ധപ്പെട്ട് ഈ പാദത്തിൽ 2.6 കോടി രൂപ ഒറ്റത്തവണയായി തിരിച്ചെടുത്തു. മുൻ വർഷം രണ്ടാം പാദത്തിൽ ഇത് 10.12 കോടി രൂപയായിരുന്നു.

ജാഗ്രതയോടെയുള്ള പ്രവർത്തന മൂലധന മാനേജ്മെന്റിന്റെ പിൻബലത്തിൽ ക്രയവിക്രയങ്ങളിലൂടെയുള്ള പണലഭ്യത കരുത്തോടെ തുടരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ കമ്പനി സമഗ്രമായ സുരക്ഷാ പ്രോട്ടോകോളുകൾ ഏർപ്പെടുത്തി. കമ്പനി പ്ലാന്റുകളും വെയർഹൗസുകളും ഈ പ്രോട്ടോകോളുകളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് പ്രവർത്തിക്കുന്നത്. ഓഫീസുകളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിൽ വലിയൊരു ശതമാനവും ഇപ്പോഴും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

'ഈ പാദത്തിൽ കേരളം ഒഴികെ ഞങ്ങളുടെ വിപണികളിൽ ഏറെയും സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കേരളത്തിൽ ഈയിടെ കോവിഡ് വ്യാപനം ഉയർന്നതാണ് കാരണം. ഞങ്ങളുടെ സിക്കിമിലെ ഉൽപ്പാദന യൂണിറ്റിലും പ്രധാന വിതരണക്കാർക്കും തടസ്സം നേരിട്ടതിനെ തുടർന്ന് വിതരണത്തിലും കാര്യമായ തടസ്സമുണ്ടായി. ഈ പാദത്തിൽ പുതിയ ഉൽപ്പന്ന ശ്രേണി കൂടി അവതരിപ്പിക്കാൻ കഴിഞ്ഞു. വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഉത്സവ സീസൺ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അടുത്ത പാദത്തോടെ വളർച്ചാ പാതയിൽ തിരിച്ചെത്താനാകുമെന്ന് വിശ്വാസമുണ്ട്,' വി- ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP