Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കൊറോണ വൈറസ് ഇല്ലാതാക്കാൻ യുവി സാനിടെക്കുമായി ഓറിയന്റ് ഇലക്ട്രിക്ക്

കൊറോണ വൈറസ് ഇല്ലാതാക്കാൻ യുവി സാനിടെക്കുമായി ഓറിയന്റ് ഇലക്ട്രിക്ക്

സ്വന്തം ലേഖകൻ

കൊച്ചി: സികെ ബിർള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് നാലു മിനിറ്റിനകം കൊറോണ വൈറസ് ഉൾപ്പടെ എല്ലാ വൈറസുകളെയും ഹ്രസ്വ ദൂര അൾട്രാവയലറ്റ് തരംഗത്തിലൂടെ ഇല്ലാതാക്കുന്ന സാനിറ്റൈസിങ് ഉപകരണം യുവി സാനിടെക് അവതരിപ്പിച്ചു. കോവിഡ്-19ന്റെയും ലോക്ക്ഡൗൺ ഇളവുകളെയും തുടർന്ന് ജനങ്ങൾ ഭീതിയാലാണ്. മൊബൈലുകൾ, വാലറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയവയെല്ലാം അണുബാധയുടെ ഭീഷണിയിലാണ്. ഓറിയന്റ് യുവി സാനിടെക്ക് 360 ഡിഗ്രിയിലുള്ള 99.99 ശതമാനം അണുക്കളെയും നശിപ്പിക്കും.

അൾട്രാ വയലറ്റ് അണുമുക്ത റേഡിയേഷൻ വൈറസുകളുടെ ഡിഎൻഎ, ആർഎൻഎ പോഷകങ്ങളെ ഇല്ലാതാക്കും. നാലു മിനിറ്റ് നീണ്ട പ്രീസെറ്റ് ടൈമറിലൂടെ യുവി-സി ലൈറ്റ് ഇത് ഉറപ്പു വരുത്തും. യുവി അധിഷ്ഠിത സാനിടെക്ക് എല്ലാ വസ്തുക്കളെയും അണുമുക്തമാക്കുന്നുവെന്നും വിപണിയിൽ മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓറിയന്റ് ഇലക്ട്രിക് എംഡിയും സിഇഒയുമായ രാകേഷ് ഖന്ന പറഞ്ഞു.

ഓറിയന്റ് യുവി സാനിടെക്കിന് 34 ലിറ്റർ ശേഷിയുണ്ട്. 11 വാട്ടുകൾ വീതമുള്ള രണ്ട് യുവി വിളക്കുകളാണ് ഉപയോഗിക്കുന്നത്. പരമാവധി അണുമുക്ത പ്രസരണ ശേഷിയാണ് ഇവയ്ക്കുള്ളത്. 200 എൻഎം- 280 എൻഎം വരെ വേവ് ലെംഗ്തിലുള്ള സൂക്ഷ്മ ജീവികളിൽ 99.99 ശതമാനത്തെയും ഇത് നാലു മിനിറ്റിൽ നശിപ്പിക്കുന്നു. ടോപ് ലോഡിങ് ഉപകരണമായതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്, സുരക്ഷിതവുമാണ്. വാതിൽ തുറന്നിരിക്കുന്ന ഘട്ടത്തിൽ യുവി ലൈറ്റ് തനിയെ അണയുന്നു. ഇത് യുവി രശ്മികളുടെ ചോർച്ച തടയുന്നു. എൻഎബിഎൽ ലാബിന്റെ സർട്ടിഫിക്കറ്റും പരിശോധിച്ച് ലഭ്യമാക്കുന്നുണ്ട്. 11,999 രൂപയ്ക്ക് ഫ്ളിപ്പ്ക്കാർട്ടിലും ആമസോണിലും ലഭ്യമാണ്. ഉൽപ്പന്നത്തിന് ഒരു വർഷത്തെയും യുവിസി ലാമ്പുകൾക്ക് ആറു മാസത്തെയും വാറണ്ടിയും യുവി സാനിടെക് വാഗ്ദാനം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP