Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുടിഐ മാസ്റ്റർഷെയറിൽ നിക്ഷേപിച്ച 10 ലക്ഷം രൂപ 11.79 കോടിയായി

സ്വന്തം ലേഖകൻ

കൊച്ചി: യുടിഐ മാസ്റ്റർഷെയർ ആരംഭിച്ചപ്പോൾ നിക്ഷേപിച്ച പത്തു ലക്ഷം രൂപ 11.79 കോടി രൂപയായി വളർന്നുവെന്ന് 2020 സെപ്റ്റംബർ 30-ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആദ്യത്ത ഓഹരി അധിഷ്ഠിത പദ്ധതിയായ യുടിഐ മാസ്റ്റർഷെയർ 1986 ഒക്ടോബറിലാണ് അവതരിപ്പിച്ചത്. ഈ ഓപൺ എൻഡഡ് പദ്ധതി പ്രധാനമായും അതാതു മേഖലകളിലെ ലാർജ് ക്യാപ് കമ്പനികളിലാണു നിക്ഷേപിക്കുന്നത്.

പദ്ധതിയുടെ നിക്ഷേപത്തിന്റെ 50 ശതമാനവും ഏറ്റവും മുന്നിൽ നിൽക്കുന്ന പത്ത് ഓഹരികളിലാണ്. ആറു ലക്ഷം സജീവ നിക്ഷേപകരിലായി 6300 കോടി രൂപയുടെ ആസ്തിയാണ് പദ്ധതി ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ 15 വർഷങ്ങളിൽ ആകെ 3700 കോടി രൂപ ലാഭവിഹിതമായി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ 30-ലെ കണക്കു പ്രകാരം 15.07 ശതമാനം സംയോജിത വാർഷിക വരുമാനമാണ് പദ്ധതി കൈവരിച്ചിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP