Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു എസ് ടി ഗ്ലോബലിന് ലേർണിങ് എലൈറ്റ് 2018 സ്വർണ്ണ പുരസ്‌ക്കാരം

യു എസ് ടി ഗ്ലോബലിന് ലേർണിങ് എലൈറ്റ് 2018 സ്വർണ്ണ പുരസ്‌ക്കാരം

തിരുവനന്തപുരം: മുൻനിര ഡിജിറ്റൽ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബലിന്റെ ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ് മികവിന് പ്രശസ്തമായ ലേർണിങ് എലൈറ്റ് അവാർഡ് 2018 വേദിയിൽ സ്വർണം കരസ്ഥമാക്കി.

സ്ഥാപനത്തിനുള്ളിൽ തന്നെ 'ബോൺ ടു ലേൺ' സംസ്‌കാരം വളർത്തിയെടുക്കുന്നതിനാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ് സംരംഭങ്ങളും പരിശീലനങ്ങളും ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ ഐ ടി, ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെ, ഭാവിയിലേക്ക് തൊഴിൽ ശക്തി മെച്ചപ്പെടുത്തുന്നതിനായി മികവ് വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കമ്പനി പിന്തുണയ്ക്കുന്നു.

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, എല്ലാ പഠനാവശ്യങ്ങൾക്കുമുള്ള വേദിയായി രൂപാന്തരപ്പെടുക, നിലവിലുള്ളതും ഭാവിയിലേയും പങ്കാളികളുടെ മികവ് സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുക, സ്റ്റെപ് ഇറ്റ് അപ്പ്, നെറ്റ്‌വർക്ക് ഓഫ് വുമൺ അസ്സോസിയേറ്റ്‌സ്, എന്നിങ്ങനെയുള്ള തങ്ങളുടെ തന്നെ സംരംഭങ്ങൾ വഴി വ്യത്യസ്ത പ്രവർത്തനങ്ങൾ ഒരുമിപ്പിക്കുക എന്നിവയ്ക്കാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിങ് ആൻഡ് ഡെലപ്പ്‌മെന്റ് ടീം മുൻഗണന നൽകുന്നത്.

പഠന തന്ത്രം, നേതൃത്വ നിലപാട്, പഠന നിർവഹണം, പഠന ഫലം, ബിസിനസ് പെർഫോമൻസ് ഫലങ്ങൾ എന്നിവയിലുള്ള കമ്പനിയുടെ മികച്ച പ്രകടനമാണ് സ്വർണ പുരസ്‌കാരത്തിനു യു എസ് ടി ഗ്ലോബലിനെ അർഹനാക്കിയത്. എല്ലാ വിഭാഗത്തിലും ഉയർന്ന സ്‌കോർ നേടിയതിനു പുറമെ കമ്പനിയുടെ ബിസിനസ് പെർഫോമൻസ് ഫലങ്ങൾ വിപണിയിലെ മികച്ചതിനോട് ചേർന്ന് നിൽക്കുകയും ചെയ്തതായി കണ്ടെത്തി.

ലേർണിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗത്തിൽ മികച്ച സ്ഥാപനങ്ങളെ ആദരിക്കുന്ന ഒന്നാണ് ചീഫ് ലേർണിങ് ഓഫീസർ മാഗസീനിന്റെ ലേർണിങ് എലൈറ്റ് പോഗ്രാം. സുപ്രധാനമായ ബിസിനസ് ഫലങ്ങൾ നൽകുന്ന മാതൃകാപരമായ തൊഴിൽ ശക്തി വികസന തന്ത്രങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളെയാണ് പദ്ധതിയിലൂടെ തിരിച്ചറിയുന്നത്. ഒരു സംഘം ചീഫ് ലേർണിങ് ഓഫീസർമാരുടെയും സീനിയർ ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ് പരിശീലകരുടെയും നിർദേശമനുസരിച്ച് രൂപപ്പെടുത്തിയ ലേർണിങ് എലൈറ്റ് പ്രോഗ്രാം സേവനങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ മികച്ച സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മൂല്യനിർണ്ണയത്തിനായി മികച്ച പരിശീലനങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.

യു എസ് ടി ഗ്ലോബലിന്റെ ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ് പരിശീലനങ്ങൾ വിലയിരുത്തിയ വിധികർത്താക്കളുടെ അഭിപ്രായത്തിൽ

പ്രതീക്ഷിച്ച ഫലങ്ങൾ, അനുഭവങ്ങൾ, പ്രാപ്തരാക്കൽ , ഇടപെടൽ എന്നിങ്ങനെ നാലിന തന്ത്രമാണ് ഏറ്റവും ഉന്നതമായ പരിശീലനമായി നിൽക്കുന്നത്. ഇത്തരത്തിലുള്ള തന്ത്രം ബിസിനസ് വളർച്ചയ്ക്കും ഉപഭോക്തൃ വിജയത്തിവും പുറമെ എല്ലാ ജീവനക്കാർക്കും സ്വയം പഠന പരിശീലനം ലഭ്യമായെന്ന് ഉറപ്പ് വരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നൂതന സാങ്കേതികതയുടെ ഉപയോഗം, മുതൽമുടക്കിനനുസരിച്ചുള്ള ഫലങ്ങൾ നേരിട്ടു മനസ്സിലാക്കൽ, സീനിയർ കമ്പനി നേതൃത്വത്തിന്റെ പിന്തുണ എന്നിവയും ശ്രദ്ധയാകർഷിച്ചു. ഇവയ്‌ക്കൊക്കെ പുറമെ, യു എസ് ടി ഗ്ലോബൽ ഏറ്റവുമധികം അഭിനന്ദനം സ്വന്തമാക്കുന്നത് സ്വയം നടത്തുന്ന പഠനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തടസ്സങ്ങളും വെല്ലുവിളികളും മറികടന്നതിന്റെ പേരിലാണ്.

നൈപുണ്യ വികസനത്തിന് യു എസ് ടി ഗ്ലോബലിൽ സുപ്രധാനമായ സ്ഥാനമാണുള്ളതെന്നും, കമ്പനിയുടെ വിജയത്തിന് അത് അനിവാര്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും യു എസ് ടി ഗ്ലോബലിന്റെ ലേർണിങ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം ആഗോള മേധാവി ഡോ മദന കുമാർ അഭിപ്രായപ്പെട്ടു. സ്ഥാപനത്തിനുള്ളിൽ സജീവമായൊരു പഠന സംസ്‌കാരം വികസിപ്പിച്ചെടുത്തതിനു പ്രേരകമായി പ്രവർത്തിച്ചത് തങ്ങളുടെ നേതൃ നിരയാണെന്നും അദ്ദേഹം പറഞ്ഞു. ലേർണിങ് എലൈറ്റ് പദ്ധതിയാൽ ശ്രദ്ധിക്കപ്പെട്ടതിലും ലേർണിങ് ആൻഡ് ഡെവലപ്പ്‌മെന്റ് പരിശീലനത്തിന് സ്വർണ്ണ പുരസ്‌ക്കാരം ലഭിച്ചതിലും അദ്ദേഹം ചാരിതാർഥ്യം രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP