Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടി.ടി.സിയുമായി ചേർന്ന് യു.എസ്.ടി ഗ്ലോബൽ നാഷണൽ റാങ്കിങ് ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു:'ടൂർണമെന്റ് ഇന്നു മുതൽ 24 വരെ

ടി.ടി.സിയുമായി ചേർന്ന് യു.എസ്.ടി ഗ്ലോബൽ നാഷണൽ റാങ്കിങ് ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു:'ടൂർണമെന്റ് ഇന്നു മുതൽ 24 വരെ

തിരുവനന്തപുരം: ഇൻഫർമേഷൻ ടെക്‌നോളജി സൊലൂഷൻസ് ആൻഡ് സർവ്വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബൽ ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബുമായി ചേർന്ന് ടി.ടി.സി- എ.ഐ.ടി.എ (ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ) സൗത്ത് വെസ്റ്റ് ഇന്ത്യ പുരുഷ-വനിത നാഷണൽ റാങ്കിങ് ടെന്നീസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഇന്നു മുതൽ 24 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.
പുരുഷ-വനിതാ വിഭാഗങ്ങളിലായി റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന 24 എ.ഐ.ടി.എ താരങ്ങൾ ടൂർണമെന്റിനായി സീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഓപ്പൺ ക്വാളിഫയിങ് റൗണ്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എട്ട് താരങ്ങൾ ഉൾപ്പെടെ 32 പേരാണ് മൂന്നാമത് ദേശീയ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ പരിശീലനം നടത്തുന്ന കഴിഞ്ഞ ദേശീയ ഗെയിംസിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ ജെഫി ജേക്കബ് ഉൾപ്പെടെയുള്ളവരാണ് സീഡ് ചെയ്യപ്പെട്ട താരങ്ങളിൽ ഉള്ളത്. 'കേരളത്തിലെ ടെന്നീസിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി യു.എസ്.ടി ഗ്ലോബലും ടി.ടി.സിയും കൈ കോർക്കുകയാണ്. ഈ മൂന്നാം ദേശീയ ചാമ്പ്യൻഷിപ്പ് പ്രാദേശിക താരങ്ങളുടെ സീഡിങ് മെച്ചപ്പെടുത്താൻ സഹായിക്കും.' ട്രിവാൻഡ്രം ടെന്നീസ് ക്ലബ് സെക്രട്ടറി നീലകണ്ഠൻ നായർ അഭിപ്രായപ്പട്ടു.

'പ്രാദേശിക തലത്തിൽ ടെന്നീസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബുമായി സഹകരിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഞങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ കലാ-കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.' യു.എസ്.ടി ഗ്ലോബൽ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറും ഇന്ത്യ ഹെഡുമായ അലക്‌സാണ്ടർ വർഗ്ഗീസ് അഭിപ്രായപ്പെട്ടു. വിവിധ തലങ്ങളിലുള്ളവർക്കായി വളരെ മികച്ചതും വ്യത്യസ്തവുമാർന്ന പരിശീലന പരിപാടികളാണ് ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ ഉള്ളത്. സമ്മർ ടെന്നീസ് കോച്ചിങ് ക്യാമ്പിന് നഗരത്തിലെ ടെന്നീസ് പ്രേമികളിൽ നിന്ന് മികച്ച പ്രതികരണമാണ് ടി.ടി.സിക്ക് ലഭിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP