Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്‌ക് വെരിഫിക്കേഷൻ സെൽഫി അവതരിപ്പിച്ച് ഊബർ

സ്വന്തം ലേഖകൻ

കൊച്ചി: മുൻ യാത്രയിൽ മാസ്‌ക് ധരിക്കാത്തതിന് ടാഗുചെയ്ത യാത്രികരോട് അടുത്ത യാത്ര ബുക്ക് ചെയ്യുന്നതിനായി മാസ്‌ക് ധരിച്ചതായി കാണിക്കുന്ന ഒരു സെൽഫി എടുക്കാൻ അഭ്യർത്ഥിക്കുന്ന പുതിയ നയം ഊബർ അവതരിപ്പിച്ചു ഡ്രൈവറുകളിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്ക് അടുത്ത ഉപയോക്താവിന് പ്ലാറ്റ്ഫോം സുരക്ഷിതമാക്കാൻ സഹായിക്കും.

2020 മെയ് മാസത്തിൽ ഊബർ ഡ്രൈവർമാർക്കായി മാസ്‌ക് വെരിഫിക്കേഷൻ സെൽഫി എന്ന നൂതന സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തു. ഇതിലൂടെ ഇന്ത്യയിലുടനീളം 17.44 ദശലക്ഷത്തിലധികം വെരിഫിക്കേഷൻ നടത്തി.

ഈ വർഷാരംഭത്തിൽ മൂന്നോട്ടുവെച്ച പ്രീ-ട്രിപ്പ് മാസ്‌ക് വെരിഫിക്കേഷൻ സെൽഫിയെന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഡ്രൈവർമാർ യാത്രിക്കുമുന്പ് മാസ്‌ക് ധരിക്കുന്നു വെന്ന് ഉറപ്പാക്കുന്നു. അതെ നയം തന്നെ യാത്രികർക്കും ഇന്ന് ബാധകമാകുന്നു. ഞങ്ങളുടെ പ്ലാറ്റ്ഫോം നിങ്ങൾക്ക് മാത്രമല്ല, അടുത്ത റൈഡറിനും ഡ്രൈവർക്കും സുരക്ഷിതമാക്കുകയും ചെയ്യുന്നുവെന്ന് ഊബർ ഇന്ത്യ (എസ്എ) സപ്ലൈ ആൻഡ് ഡ്രൈവർ ഓപ്പറേഷൻസ് ഹെഡ് പവൻ വൈഷ് പറഞ്ഞു. '

ഗൂഗിൾ ഓൺലൈൻ ചെക്ക്‌ലിസ്റ്റ്, റൈഡറുകൾക്ക് നിർബന്ധിത മാസ്‌ക് നയം, ഡ്രൈവർമാർക്ക് പ്രീ-ട്രിപ്പ് മാസ്‌ക് വെരിഫിക്കേഷൻ സെൽഫികൾ, കോവിഡ് -19 സുരക്ഷാ അവബോധം എന്നിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഊബർ സ്വീകരിച്ച സമഗ്ര സുരക്ഷാ നടപടികളാണ്. യാത്രികരോ ഡ്രൈവറോ മാസ്‌ക് ധരിച്ചിട്ടില്ലെങ്കിൽ, പിഴയില്ലാതെ റൈഡർക്കും ഡ്രൈവർമാർക്കും യാത്ര റദ്ദാക്കാനാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP