Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഇന്ത്യയിൽ സൗജന്യ വിതരണത്തിന് ടിവി എസ് കമ്പനിക്ക് ദക്ഷിണ കൊറിയ ഒരു ലക്ഷം മാസ്‌ക്കുകൾ സംഭാവന ചെയ്തു

ഇന്ത്യയിൽ സൗജന്യ വിതരണത്തിന് ടിവി എസ് കമ്പനിക്ക് ദക്ഷിണ കൊറിയ ഒരു ലക്ഷം മാസ്‌ക്കുകൾ സംഭാവന ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: ബഹുമാന്യനായ മഠാധിപതി, സുബുൽ സുനിമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയയിലെ സോഷ്യൽ വെൽഫെയർ കോർപറേഷൻ അങ്കുക് സെൻ സെന്റർ ഇന്ത്യയോടുള്ള ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും ഭാഗമായി കോവിഡ്-19ന് എതിരായ പോരാട്ടത്തിന് സൗജന്യമായി വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം ഹെൽത്ത് മാസ്‌ക്കുകൾ സംഭാവന ചെയ്തു. കൊറിയയിലെ കെ-ആർട്ട് ഇന്റർനാഷണൽ എക്സ്ചേഞ്ച് അസോസിയേഷനും ഇന്ത്യയിലെ ഇൻകൊ സെന്ററും ചേർന്നാണ് സംഭാവന ഏകോപിപ്പിച്ചത്.

കൺസൈന്മെന്റ് (150 മില്ല്യൻ കൊറിയൻ വോൺ മൂല്യം വരുന്ന) ടിവി എസ് മോട്ടോർ കമ്പനി ചെയർമാൻ & ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വേണൂ ശ്രീനിവാസൻ, ചെയർമാൻ ഇൻകോ സെന്റർ ആൻഡ് ഗുഡ്വിൽ എൻവോയ് ഫോർ കൾച്ചർ ആൻഡ് ഡിപ്ലോമാസി ഓഫ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവർക്ക് കൈമാറി. ടിവി എസ് മോട്ടോർ കമ്പനിയുടെ സോഷ്യൽ സർവീസ് വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റിലൂടെയായിരിക്കും മാസ്‌ക്കുകളുടെ സൗജന്യ വിതരണം.

ഇൻകൊ സെന്ററിന് ഒരു ലക്ഷം മാസ്‌ക്കുകൾ സംഭാവന ചെയ്യാൻ മനസ് കാണിച്ച ബഹുമാന്യനായ മഠാധിപതി, സുബുൽ സുനിമിനര ആത്മാർത്ഥമായി നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. വൃത്തിയും ശുചിത്വവും സാമൂഹ്യ അകലവും പാലിക്കേണ്ട വെല്ലുവിളി നിറഞ്ഞ ഈ അസാധാരണ കാലത്തെ ഏറ്റവും മൂല്യമേറിയ സംഭാവനയാണിതെന്നും ടിവി എസ് മോട്ടോർ കമ്പനിയുടെ സോഷ്യൽ സർവീസ് വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റിലൂടെ മാസ്‌ക്ക് രാജ്യത്തെ പ്രാദേശിക സമൂഹത്തിലേക്ക് എത്തുമെന്ന് ഉറപ്പു വരുത്തുമെന്നും ബുസാനിൽ നിന്നും ചെന്നൈയിലേക്കുള്ള ഈ നൂതനമായ സംഭാവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ആഴം നൽകുമെന്നും ടിവി എസ് മോട്ടോർ കമ്പനി ചെയർമാനും ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയുമായ വേണൂ ശ്രീനിവാസൻ പറഞ്ഞു.

മനുഷ്യരാശി ഇന്നുവരെ നേരിട്ടതിൽവച്ച് ഏറ്റവും വലിയൊരു വെല്ലുവിളിയാണ് മഹാമാരിയെന്നും ഒന്നിച്ച് ശക്തമായി നിന്നാൽ ഈ വെല്ലുവിളിയെയും മറികടക്കാമെന്നും ജനകീയ തലത്തിലുള്ള ഈ സഹകരണം ഇന്ത്യയിലെയും കൊറിയയിലെയും സാധാരണ ജനങ്ങളുടെയും പരസ്പര സംരക്ഷണമാണ് വ്യക്തമാക്കുന്നതെന്നും ഒന്നിച്ചു നിന്ന് ഈ വെല്ലുവിളിയെ നേരിടാമെന്നും ചെന്നൈയിലെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ കോൺസൽ ജനറൽ യങ്-സെപ് ക്വോൺ പറഞ്ഞു.

ഇന്ത്യയിലെ വിതരണത്തിനായുള്ള ഉന്നത നിലവാരത്തിലുള്ള മാസ്‌ക്കുകൾ ഉൽപ്പാദിപ്പിച്ചിരിക്കുന്നത് ബ്ലൂഇൻഡസ് കമ്പനിയാണ്, പ്രത്യേകമായി നൽകിയത് സിഇഒ ജിയോങ് ചിയോൺ-സിക്ക് ആണ്. കൊറിയയിലെ യുൻസാൻ ഷിപ്പിങ് എയർ സിഇഒ യാങ് ജെയ്-സാങാണ് ഇന്ത്യയിലേക്ക് മാസ്‌ക്കുകൾ കയറ്റുമതി ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP