Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമൃത വിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ എക്സ്ലൻസ് അവാർഡ്

അമൃത വിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ എക്സ്ലൻസ് അവാർഡ്

 കൊച്ചി : ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഗോത്രവർഗമേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടർ സാക്ഷരത തുടങ്ങിയ വിവിധ പഠനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ അമൃതവിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ ഗോത്രവിഭാഗമന്ത്രാലയത്തിന്റെ അംഗീകാരമായ എക്സ്ലൻസ് അവാർഡ് ലഭിച്ചു.

ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങൾ ദത്തെടുത്തു അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അമൃതവിശ്വവിദ്യാപീഠം സർവകലാശാല ഐക്യരാഷ്ര സഭയുടെ ആഗോളവ്യാപകമായ സുസ്ഥിര വികസന പദ്ധതിയോടു ചേർന്ന് പോകുന്നതാണെന്നു കേന്ദ്രസർക്കാർ ഗോത്രവർഗ്ഗാമന്ത്രലയം വിലയിരുത്തി.

ട്രൈബൽ മന്ത്രലയത്തിന്റെ ഈ അംഗീകാരം അമൃതസർവ്വകലാശാലക്ക് ലഭിച്ചത് അഭിമാനാർഹമായനേട്ടമാണെന്നും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ദന്തപരിപാലനം, പോഷകാഹാരക്കുറവ്, ഡിജിറ്റൽ സുരക്ഷ, ഗർഭകാല ആരോഗ്യപരിരക്ഷ, വാക്‌സിനേഷൻ തുടങ്ങി അടിയന്തിര ശ്രദ്ധ ആവശ്യമായ വിവിധവിഷയങ്ങളിൽ ബോധവത്കരണം നടത്തുക എന്നത് അമൃത സർവകലാശാലയുടെ പരിഗണനയിൽ വരുന്ന അറിയന്തിര പദ്ധതികളാണെന്നു അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ റിസർച്ച് വിഭാഗം (അമൃത ക്രിയേറ്റ് ) ഡയറക്ടർ ഡോ. പ്രേമ നെടുങ്ങാടി പറഞ്ഞു.ആയിരത്തോളം ആദിവാസി വിദ്യാർത്ഥികൾക്ക് ഇതിനോടകം തന്നെ വിവിധ ചൂഷണങ്ങൾ പ്രതിരോധിക്കാനുതകുന്ന അവബോധ ക്ലാസുകൾ നല്കികഴിഞ്ഞതായും അടുത്തതായി ഒഡിസ്സ, മഹാരാഷ്ട്ര, ജാർഖണ്ഡ് , ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, തമിഴ്‌നാട്, കേരള, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലാണ് ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങൾക്കായി സർവകലാശാല ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നതെന്നും ഡോ പ്രേമ നെടുങ്ങാടി കൂട്ടിച്ചേർത്തു. ഗോത്രവർഗ്ഗ മന്ത്രലയത്തിൽനിന്നും ലഭിച്ച പ്രസ്തുത അംഗീകാരം ആദരവോടെ സ്വീകരിക്കുന്നുവെന്നും തങ്ങളുടെ ചാൻസലർ ആയ ഡോ വെങ്കിട്ട് രംഗൻ അഭിപ്രായപ്പെട്ടു. കുറച്ചു വർഷങ്ങൾ കൊണ്ട് സമൂഹത്തിന്റെ താഴെക്കിടയിലുള്ള ഗോത്രവർഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു എത്തിക്കാൻ അമൃത സർവകലാശാലയുടെ ഇത്തരം പ്രവർത്തനങ്ങൾ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു.

അമൃതവിശ്വവിദ്യാ പീഠം ഗോത്രവർഗ്ഗക്കാരുടെ ഉന്നമത്തിനായി അതിന്റെ മാതൃസ്ഥാപനമായ അമൃതാന്ദമയി മഠവുമായി ചേർന്ന് വിവിധ പദ്ധതികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട് 2008 ൽ വയോജനവിദ്യാഭാസത്തിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മാനിച് 2008 ൽ അമൃതവിശ്വവിദ്യാപീഠത്തിനു യുനെസ്‌കോ അവാർഡ് ലഭിച്ചിട്ടുണ്ട് ജൻ ശിക്ഷൺ സംസ്ഥാൻ എന്ന പേരിൽ വയോജനവിദ്യാഭ്യാസത്തിനു വേണ്ടി തമിഴ്‌നാട്ടിലെ ശിവകാശിയിലും അമൃതാനന്ദമയിമഠം 2003 മുതൽ ഇടുക്കിയിൽ ആദിവാസികളുടെ ഉന്നമനത്തിനായി ഇത്തരം വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ട് വയനാട്ടിൽ മഠം അമൃതകൃപ പോലുള്ള സൗജന്യ ആതുരാലയങ്ങൾ സ്ഥാപിച്ചു ആദിവാസികൾക്ക് സൗജന്യ വൈദ്യപരിശോധന ഉറപ്പ് വരുത്തിയിട്ടുണ്ട്.

2018 ഒക്ടോബറിൽ അമൃതവിശ്വവിദ്യാപീഠം ചാൻസലർ ശ്രി മാതാ അമൃതാനന്ദമയി ദേവി ബഹുമാനപെട്ട ഗോത്രവർഗ്ഗകാര്യ മന്ത്രി ശ്രീ ജുവൽ ഒറോമുമായി ചേർന്ന് അമൃതയുടെ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആയിരം ആദിവാസി വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

അമൃത സെന്റര് ഫോർ എക്സ്ലൻസ് ഉദ്യമത്തെകുറിച്ചു

ഡിജിറ്റൽ സാങ്കേതിക വിദ്യലൂടെ ആദിവാസി ശാക്തീകരണത്തിനായി അമൃത സ്ഥാപനങ്ങളുടെ വിവിധ വകുപ്പുകളായ കമ്മ്യൂണിറ്റി മെഡിസിൻ, പൊതു ദന്തവിഭാഗം, ന്യൂട്രിഷ്യൻ വിഭാഗം, അമൃത ക്രിയേറ്റ്, തുടങ്ങിയ വിവിധ സ്രെണിയിൽ പെട്ട വിദഗ്ദ്ധർ ഒന്നു ചേർന്നാണ് ആദിവാസി ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP