Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട വാട്ടസ്ആപ് കൂട്ടായ്മ ട്രാവൽ മേറ്റ്‌സിന്റെ അമ്മ തൊട്ടിലിൽ പരിപാടി ശ്രദ്ധേയമായി

അന്താരാഷ്ട വാട്ടസ്ആപ് കൂട്ടായ്മ ട്രാവൽ മേറ്റ്‌സിന്റെ അമ്മ തൊട്ടിലിൽ പരിപാടി ശ്രദ്ധേയമായി

ട്രാവൽ മേറ്റ്‌സിന്റെ അമ്മ തൊട്ടിലിൽ എന്ന പരിപാടി ആലുവ YMCA ഹാളിൽ വച്ച് നടത്തി. പരിപാടിയിൽ ട്രാവൽമേസ്റ്റിന്റെ അമ്മയും ,ആദരിക്കപ്പെടുന്ന അമ്മമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമ്മമാർ നിലവിളക്ക് തെളിയിച്ച് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. ആദരിക്കപ്പെട്ട അമ്മമാരിൽ നിന്ന് തെരഞ്ഞെ ഒരു അമ്മയ്ക്കും ഫാമിലി യോടൊപ്പം ഉല്ലാസയാത്ര ചെയ്യാനുള്ള അവസരം ട്രാവൽമേറ്റ്‌സ് അംഗവും കവയത്രിയുമായ രേഖ ആനന്ദ് വേദിയിൽ പ്രഖ്യാപിച്ചു. ട്രാവൽ മേറ്റ്‌സിന്റെ പ്രസിഡന്റ് ജെയ്‌സൺ എ. വി. അദ്ധ്യക്ഷത വഹിക്കുകയും അനിലാൽ ഓച്ചിറ സ്വാഗതം പറയുകയും വൈസ് പ്രിസിഡന്റ് ആമുഖ പ്രസംഗവും നടത്തി.

ആശംസ അർപ്പിക്കാൻ സർവ്വ ഫിലിപ്പോസ് തത്തംപ്പിള്ളി ,കൃഷ്ണൻ തിരുവനന്തപുരം, ശ്രീകാന്ത് പാലക്കാട്, ജിജി സന്തോഷ് കേളകം, ഷീബാ ബാബു കരുനാഗപ്പള്ളി എന്നിവർ ആശംസ അർപ്പിക്കുകയും സ്മിത ടീച്ചർ തിരുവനന്തപുരം കൃതഞ്ജത പറയുകയും ചെയ്തു. പരിപാടി 4 PM നു അവസാനിച്ചു.

മാതാപിതാക്കളെ സ്‌നേഹിക്കുക, പരിചരിക്കുക, നമ്മോടൊപ്പം ചേർത്തു നിർത്തുക, അനാഥാലങ്ങളിലും അഗതി മന്ദിരങ്ങളിലേയ്ക്കും തള്ളിവിടാതിരിക്കുക ,അവരെ സമൂഹ മദ്ധ്യേ കൊണ്ടുവരണമെന്ന് സന്ദേശം നൽകുന്ന , ലേകത്തിന്റെ നാനാ ഭാഗത്തുള്ള മലയാളി സുഹൃത്തുക്കളുടെ ഒരു അന്താരാഷ്ട കൂട്ടായ്മ അല്ലെങ്കിൽ കുടുംബമായ, ട്രാവൽ മേറ്റ്‌സ് എന്ന ഈ പ്രസ്ഥാനത്തിന് , ജാതി , മത , വർഗ്ഗ ,വർണ്ണ , രാഷ്ട്രീയ വിവേചനമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP