Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ട്രൈൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ ഘടകം മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ട്രൈൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ ഘടകം മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ നഴ്‌സുമാരുടെ ദേശീയ സംഘടനയായ ട്രൈൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,(TNAI) കേരളാ ഘടകം മാധ്യമ അവാർഡിന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു.നഴ്‌സിങ് സംബന്ധമായ വിഷയങ്ങളെ ആസ്പദമാക്കി കേരളത്തിലെ ഇംഗ്ലീഷ് ,മലയാളം ദിന പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനം /ലേഖന പരമ്പര / റിപ്പോർട്ട് എന്നിവയും കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്ത പരിപാടികളുമാണ് അവാർഡിന് പരിഗണിക്കുക .

2019 ജനുവരി 1 നും 2019 ഡിസംബർ 31 നും ഇടക്കുള്ള കാലയളവിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം നടത്തുകയോ ചെയ്തവക്കാണ് അവാർഡ്.ഓരോ വിഭാഗത്തിനും 10,000 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി അവസാനവാരം തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ടി എൻ എ ഐ യുടെ 55-)0മത് വാർഷിക സമ്മേളനത്തിൽ വെച്ച് മുഖ്യതിഥി അവാർഡുകൾ നൽകുന്നതാണ് .

Stories you may Like

റിപ്പോർട്ടിൽ പേര് ചേർത്തിട്ടില്ലെങ്കിൽ സ്ഥാപനത്തിന്റെ മേലധികാരിയുടെ ഇത് സംബന്ധിച്ച സാക്ഷ്യ പത്രം സമർപ്പിക്കണം . അവാർഡിന് അപേക്ഷിക്കുന്ന പത്ര മാധ്യമ പ്രവർത്തകർ പത്രത്തിന്റെ ഒരു കോപ്പിയും ദൃശ്യ മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കുന്നവർ പ്രസ്തുത പ്രോഗ്രാമിന്റെ സി ഡി യുടെ ഒരു കോപ്പിയും അടക്കം 2020 ജനുവരി 25 നു മുൻപ് ലഭിക്കത്തക്ക വിധം സോനാ പി എസ്, പ്രസിഡന്റ് ,ട്രൈൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ , ഗവ. കോളേജ് ഓഫ് നഴ്‌സിങ് , വണ്ടാനം മെഡിക്കൽ കോളേജ് പി ഒ ആലപ്പുഴ - 688005, ഇമെയിൽ : [email protected] , (ഫോൺ: 9446551026) എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP