Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

എസ്‌ബിഐയുമായി ചേർന്ന് ടൈറ്റൻ ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകൾ വിപണിയിലിറക്കി

എസ്‌ബിഐയുമായി ചേർന്ന് ടൈറ്റൻ ഇന്ത്യയിലെ ആദ്യ കോണ്ടാക്ട് ലെസ് പേയ്‌മെന്റ് വാച്ചുകൾ വിപണിയിലിറക്കി

സ്വന്തം ലേഖകൻ

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാൻഡായ ടൈറ്റൻ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് യോനോ എസ്‌ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റൻ പേ വാച്ചുകൾ വിപണിയിലവതരിപ്പിച്ചു.

ടൈറ്റനും എസ്‌ബിഐയും ചേർന്നുള്ള ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ ആദ്യമായി സമ്പർക്കമില്ലാതെ ഇടപാടുകൾ നടത്തുന്നതിനുള്ള ആകർഷകമായ പുതിയ നിര വാച്ചുകൾ അവതരിപ്പിക്കുകയാണ്. ഇതുവഴി എസ്‌ബിഐ അക്കൗണ്ട് ഉടമകൾക്ക് സ്വൈപ് ചെയ്യുകയോ എസ്‌ബിഐ ബാങ്ക് കാർഡ് ഉപയോഗിക്കുകയോ ചെയ്യാതെ ടൈറ്റൻ പേ വാച്ചുകളിലെ മൃദുസ്പർശത്തിലൂടെപിഒഎസ് മെഷീനുകൾവഴി സമ്പർക്കമില്ലാത്ത ഇടപാടുകൾ നടത്താൻ കഴിയും. പിൻ നല്കാതെതന്നെ 2000 രൂപയുടെ വരെ ഇടപാടുകൾ നടത്താൻ സാധിക്കും. ടാപ്പി ടെക്‌നോളജീസിന്റെ സഹകരണത്തോടെ വാച്ച് സ്ട്രാപ്പുകളിൽ സുരക്ഷിതമായി എംബഡ് ചെയ്ത സർട്ടിഫൈഡ് നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്‌സി) ചിപ്പ്, ഒരു കോണ്ടാക്ട് ലെസ് എസ്‌ബിഐ ഡെബിറ്റ് കാർഡിന്റെ എല്ലാ പ്രവൃത്തികളെല്ലാം ചെയ്യാൻ സജ്ജമാണ്.

ഈ വാച്ചുകളിലെ പേയ്‌മെന്റ് ഫീച്ചർ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്ട്‌ലെസ് മാസ്റ്റർകാർഡ് എനേബിൾഡ് പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകളിൽ പേയ്‌മെന്റ് നടത്താം. സവിശേഷവും മനോഹരവുമായ ഈ വാച്ച് ശേഖരത്തിൽ പുരുഷന്മാർക്കായി മൂന്ന് വ്യത്യസ്ത രൂപകൽപ്പനകളും വനിതകൾക്കായി രണ്ടു വ്യത്യസ്ത രൂപകൽപ്പനകളുമുണ്ട്. എല്ലാ എസ്‌ബിഐ, ടൈറ്റൻ ഉപയോക്താക്കൾക്കും യോജിച്ച രീതിയിൽ 2995 രൂപ മുതൽ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില.

രൂപകൽപ്പനയിലും നൂതനമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും മുൻപന്തിയിലാണ് ടൈറ്റൻ എന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സി.കെ. വെങ്കട്ടരാമൻ പറഞ്ഞു. ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ചാണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ വേഗത്തിലും സുരക്ഷിതമായും തടസങ്ങളില്ലാതെയും പേയ്‌മെന്റ് സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതിൽ ഏറ്റവും ഉത്തമപങ്കാളിയാണ് എസ്‌ബിഐ. ബാങ്കിങ് ആവശ്യങ്ങൾ നിർവഹിക്കും എന്നതിന് അപ്പുറം ഇന്നത്തെ ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിലുള്ള ശ്രേഷ്ഠവും പരിഷ്‌കൃതവുമായ രൂപകൽപ്പനയാണ് പുതിയ വാച്ചുകൾക്കെന്ന് അദ്ദേഹം പറഞ്ഞു.

കോണ്ടാക്ട് ലെസ് പേയ്‌മെന്റിനായി ടൈറ്റൻ അവതരിപ്പിക്കുന്ന ഈ സവിശേഷമായ ഉത്പന്നത്തിൽ പങ്കാളികളാകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എസ്‌ബിഐ ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് നിർമ്മാതാക്കളായ ടൈറ്റനുമായി കൈകോർത്ത് ടൈറ്റൻ പേയ്‌മെന്റ് വാച്ചുകളിലൂടെ യോനോ ഉപയോക്താക്കൾക്കായി നൂതനമായ സ്മാർട്ട് സൊല്യൂഷൻ അവതരിപ്പിക്കുന്നത് ആഹ്ലാദകരമാണ്. ടാപ്പ് ആൻഡ് പേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ നൂതനമായ ഉത്പന്നം ഉപയോക്താക്കളുടെ ഷോപ്പിങ് അനുഭവം പുനരവതരിപ്പിക്കുന്നതായിരിക്കും. ഏറ്റവും പുതിയ സാങ്കേതികമുന്നേറ്റവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നും ബാങ്കിങ് സേവനരംഗത്തെ ഏറ്റവും നൂതനവും മികച്ചതുമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂതനകാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ പ്രമുഖരായ ടൈറ്റൻ കമ്പനി ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. പുതിയ സാഹചര്യത്തിൽ പുതിയ വാച്ചുകൾ ഉപയോഗിച്ച് പേയ്‌മെന്റ് തടസങ്ങൾ ഒഴിവാക്കി എളുപ്പത്തിൽ, കോണ്ടാക്ടില്ലാതെ, സുരക്ഷിതമായും ലളിതവുമായ രീതിയിൽ ഇടപാടുകൾ നടത്തുന്നതിന് ഉപയോക്താക്കൾക്ക് സാധിക്കും. സാങ്കേതികവിദ്യയിലും രൂപകൽപ്പനയിലും തുടർച്ചയായി നിക്ഷേപങ്ങൾ നടത്തിവരുന്ന ടൈറ്റൻ സ്മാർട്ട് വിഭാഗത്തിൽ ആധുനിക ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിനാണ് ശ്രമിച്ചുവരുന്നത്.

പുതിയ വാച്ചുകളുടെ ശേഖരം www.titan.co.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP