Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടൈംസ് ഹയർ എജ്യൂക്കേഷൻ സബ്ജക്ട് റാങ്കിങ്‌സ് 2020:അമൃത വിശ്വവിദ്യാപീഠം ഇന്ത്യയിൽ ഒന്നാമത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടൈംസ് ഹയർ എജ്യൂക്കേഷൻ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിങ്‌സ് 2020-യിൽ മെഡിസിൻ, ഡെന്റിസ്ട്രി, ഹെൽത്ത്വിഷയങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ചതായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സർവകലാശാലകളിൽ ക്ലിനിക്കൽ, പ്രീ-ക്ലിനിക്കൽ, ഹെൽത്ത് വിഷയങ്ങളിൽ മുൻനിരയിലുള്ളവയെയാണ് ടിഎച്ച്ഇ വേൾഡ് സബ്ജക്ട് റാങ്കിംഗിൽ ഉൾപ്പെടുത്തുന്നത്.

ചാൻസിലർ ശ്രീമത് മാതാ അമൃതാനന്ദമയീ ദേവിയുടെ സവിശേഷമായ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ഉയർന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസവും സഹാനുഭൂതിയോടെ സമഗ്രമായ ജീവിതമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണവും നടപ്പാക്കുന്നതിനായി ഫാക്കൾട്ടി അംഗങ്ങളും വിദ്യാർത്ഥികളും നടത്തിയ അശ്രാന്തപരിശ്രമമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഗ്ലോബൽ റാങ്കിങ്‌സ് ആൻഡ് അക്രഡിറ്റേഷൻ ഡയറക്ടർ ഡോ. രഘു രാമൻ പറഞ്ഞു.

അനുകമ്പ നിറഞ്ഞതും രോഗീസൗഹൃദവുമായ അന്തരീക്ഷത്തിൽ സാധാരണക്കാർക്കായി കുറഞ്ഞ ചെലവിലുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 1998-ൽ ആരംഭിച്ചതാണ് അമൃത വിശ്വ വിദ്യാപീഠത്തിന്റെ ഭാഗമായുള്ള അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന് എയിംസിലെ മെഡിക്കൽ സയൻസസ് ഫാക്കൾട്ടിയും ഡീനുമായ ഡോ. പ്രേംകുമാർ നായർ പറഞ്ഞു. 1300 കിടക്കകളുള്ള ടേർഷ്യറി ആരോഗ്യസേവനം നൽകുന്ന ആശുപത്രി തുടക്കം മുതൽ പ്രതിബദ്ധതയോടെ രോഗീപരിചരണത്തിനും സുസ്ഥിരമായ സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചുവരുന്നു. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷണലുകളുടെയും ആത്മസമർപ്പണവും സഹകരണവും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പിന്തുണയും വഴി നേടിയെടുത്ത ഈ അംഗീകാരം സവിനയം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ ഒന്നാം സ്ഥാനം ടിഎച്ച്ഇ നല്കിയിരുന്നു. ടിഎച്ച്ഇ സബ്ജക്ട് റാങ്കിങ്‌സ് 2020-യിൽ എഞ്ചിനിയറിങ്, ഐടി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ യൂണിവേഴ്‌സിറ്റിയായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സ് അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്റർനാഷണൽ ഫാക്കൾട്ടി എന്ന റാങ്കിങ് നല്കിയിട്ടുണ്ട്. ലോകമെങ്ങുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഉയർന്ന യോഗ്യതകളുള്ള ഫാക്കൾട്ടി, ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഇന്റർ-ഡിസിപ്ലിനറി കോഴ്‌സുകളിലുമുള്ള മികവ്, അക്കാദമിക്, അഡ്‌മിനിസ്‌ട്രേറ്റീവ്, ഫിനാൻഷ്യൽ രംഗത്തെ സ്വയംഭരണാധികാരം, വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച സാന്നിദ്ധ്യം തുടങ്ങിയവ പരിഗണിച്ച് 2019-ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ അമൃതയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് ആയി പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP