Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അതിഥി തൊഴിലാളികൾക്ക് ട്രയിൻ ടിക്കറ്റ് എടുത്ത് നൽകി മാധ്യമ പ്രവർത്തകൻ

അതിഥി തൊഴിലാളികൾക്ക് ട്രയിൻ ടിക്കറ്റ് എടുത്ത് നൽകി മാധ്യമ പ്രവർത്തകൻ

സ്വന്തം ലേഖകൻ

മാള: ജന്മനാട്ടിൽ തിരിച്ചു പോകാൻ പണം കണ്ടെത്താതെ വിഷമിച്ച മൂന്ന് അതിഥി തൊഴിലാളികൾക്ക് ട്രയിൻ ടിക്കറ്റുകൾ എടുത്തു നൽകി മാധ്യമ പ്രവർത്തകനായ മാള സ്വദേശിയായ ഷാന്റി ജോസഫ് തട്ടകത്ത്. മാള ഗ്രാമ പഞ്ചായത്തിൽ വാർത്താ ശേഖരണത്തിനായി എത്തിയപ്പോഴാണ് ഉത്തർ പ്രദേശിലേയ്ക്ക് പോകുന്നതിന് പണമില്ലാതെ വിഷമിച്ച് നിൽക്കുന്ന അതിഥി തൊഴിലാളികളെ കണ്ടത്. നാട്ടിലേയ്ക്ക് പോകുന്നതിന് മുന്നോടിയായുള്ള ആരോഗ്യ പരിശോധന നടത്തിയെങ്കിലും ട്രയിൻ ടിക്കറ്റിനുള്ള പണം കണ്ടെത്താൽ കഴിഞ്ഞിരുന്നില്ല.

മാളയിലും സമീപ പ്രദേശങ്ങളിലുമായി മുറുക്കാൻ കടകൾ നടത്തിയിരുന്ന മനീഷ് കുമാർ, ശ്യാം നാരായൻ, സുരേന്ദ്ര സരോജ് എന്നിവരാണ് ടിക്കറ്റിന് പണമില്ലാതെ വിഷമിച്ചത്. ഫെബ്രുവരിയിൽ നാട്ടിൽ നിന്നും ഇവിടെ തിരിച്ചു വന്ന ഇവർ ജോലി ചെയ്ത് സ്വരൂപിച്ച പണം വീട്ടിലേയ്ക്ക് അയക്കുകയും ബാക്കി കെട്ടിട വാടക കൊടുത്ത സമയത്താണ് ലോക് ഡൗൺ പ്രഖ്യാപിച്ചത്. കയ്യിലുള്ള പണം തീരുകയും പിന്നീട് സമൂഹ അടക്കുള വഴി ഭക്ഷണം കഴിച്ചു പോരുകയായിരുന്നു. മറ്റ് തൊഴിലുകൾ വശമില്ലാത്ത ഇവർ നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു.

ട്രയിൻ ടിക്കറ്റിന് പണം നൽകിയതിന് പ്രത്യേകമായി നന്ദി പറഞ്ഞാണ് അവർ യാത്രയായത്. പണം ഇല്ലാത്ത അതിഥി തൊഴിലാളികൾക്ക് ട്രയിൻ ടിക്കറ്റ് എടുത്തു നൽകിയ ഷാന്റി ജോസഫ് തട്ടകത്തിനെ അഡ്വ: വി.ആർ സുനിൽകുമാർ എം എൽ എ അഭിനന്ദിച്ചു. ഇത്തരം പ്രവർത്തികൾ സമൂഹത്തിന് മാതൃകയാണെന്നും എം എൽ എ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP