Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടി.ഐ.സി പ്രളയ വീടിന് തറക്കല്ലിട്ടു

ടി.ഐ.സി പ്രളയ വീടിന് തറക്കല്ലിട്ടു

സ്വന്തം ലേഖകൻ

തിരൂർ: 2019 പ്രളയപുനരധിവാസത്തിന്റെ ഭാഗമായി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ടി.ഐ.സി ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ നിന്നും മറ്റും ശേഖരിച്ച തുകയോടപ്പം വിവിധ സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് തിരൂർ നോർത്ത് അന്നാരയിൽ വീട് നിർമ്മിക്കുന്നത്.

പരിപാടിയിൽ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. എം. സഹീർ കോട്ട് അധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി വഹാബ് വെട്ടം, പി.ടി.എ കമ്മിറ്റിയംഗം മജീദ് മാടമ്പാട്ടിൽ, ബഷീർ പുലൂർ, സലീന അന്നാര തുടങ്ങിയവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP