Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനിതകളുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മൂന്നാമതുകൊച്ചി പൊതുഗതാഗത ദിനം

വനിതകളുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മൂന്നാമതുകൊച്ചി പൊതുഗതാഗത ദിനം

കൊച്ചി: ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും നടത്തിയ രണ്ടു അവബോധ പരിപാടിക ൾക്ക് ശേഷം മൂന്നാമതായി സംഘടിപ്പിക്കുന്ന 'കൊച്ചി പൊതുഗതാഗത ദിനം'വനിതകളെ ലക്ഷ്യമാക്കിയുള്ള ദിനാചരണമാണ്. ഇതിന്റെ ഭാഗമായി പൊതുഗതാഗതത്തിൽവനിതകളുടെ സുരക്ഷിത യാത്ര എന്ന സന്ദേശം പ്രചരിപ്പിക്കും.

വിദ്യാഭ്യാസത്തിനായും തൊഴിൽ ചെയ്യന്നതിനായും അനുദിനം സഞ്ചരിക്കേണ്ട വനിതകൾ യാത്രാ സൗകര്യങ്ങളുടെയും സ്വരക്ഷയുടെയും കാര്യത്തിൽ വലിയ പരാധീനതകൾ നേരിടുന്നവരാണ്. അവരെ സുരക്ഷിതമായി പൊതുഗതാഗതത്തിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിലുള്ള ബോധവൽക്കരണത്തിനായി മാർച്ച്28, ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിൽ നിന്ന് ഹൈകോർട്ജംഗ്ഷനിലുള്ള ലാലൻ ടവർ വരെ റാലിയും, തുടർന്ന് 5 മുതൽ 'വനിതകളും പൊതുവാഹനങ്ങളിലെസുരക്ഷിത യാത്രയും' എന്ന വിഷയത്തിൽ ലാലൻ ടവറിൽ ചർച്ചാസമ്മേളനവും സംഘടിപ്പിക്കും.

മോണോലിറ്റ ചാറ്റർജി (ആർക്കിടെക്ട/ അർബൻ പ്ലാനർ), നിമ്മി ജെ ചാക്കോള(വ്യവസായ  പ്രമുഖ), അജിന മോഹൻ (കുടുംബശ്രീ ജില്ലാ മിഷൻ), അശ്വതി ദിലീപ് (സീനിയർപ്രോഗ്രാം മാനേജർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രസ്‌റൻപോർട്ടഷൻ ആൻഡ് ഡെവലപ്മെന്റ്‌പോളിസി), നമ്രത ഖോന (കോർപ്പറേറ്റ് ട്രെയ്‌നർ) എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സാറജോൺ (സീനിയർ പ്രൊജക്റ്റ് അസ്സോസിയേറ്റ്, സെന്റർ ഫോർ പബ്ലിക് പോളിസി റിസേർച്)ചർച്ച മോഡറേറ്റ് ചെയ്യും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ(കെ.എം.ആർ.എൽ.) നേതൃത്വത്തിൽമാർച്ച് മാസം കൊച്ചി മെട്രോയിൽ എറ്റവും അധികം യാത്ര ചെയ്തവരെ ശ്രേഷ്ഠസഞ്ചാരിപുരസ്‌കാരം നൽകി ആദരിക്കും. കെ.എം.ആർ.എൽ., ഇൻസ്റ്റിറ്റ്യൂട്ട് ഫോർട്രസ്‌റൻപോർട്ടഷൻ ആൻഡ് ഡെവലപ്മെന്റ് പോളിസി, യങ് ഇന്ത്യൻസ് - കൊച്ചി ചാപ്റ്റർഎന്നിവർ മൂന്നാമതുകൊച്ചി പൊതുഗതാഗത ദിനവുമായി സഹകരിക്കും

കൊച്ചി പൊതുഗതാഗത ദിനത്തെക്കുറിച്ച്

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സി.പി.പി.ആർ.) നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, കൊച്ചി നിവാസികൾഎന്നിവർ ചേർന്ന് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പൊതുഗതാഗത അവബോധപരിപാടിയാണ് കൊച്ചി പൊതുഗതാഗത ദിനം.

കൊച്ചി നിവാസികളെ പൊതുഗതാഗതം ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുക എന്നതിനോടൊപ്പം നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിലെ വെല്ലുവിളികളെ പറ്റിപഠിക്കുകയും, അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കുകയും, അതുവഴി പൊതുജനങ്ങൾക്ക്
സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ ലഭിക്കുവാനുള്ള വഴിയൊരുക്കുക എന്നതാണ് ഈപരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാസത്തിലൊരു ദിവസം കൊച്ചി പൊതുഗതാഗതദിനമായി ആചരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP