Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കൊറോണ വൈറസിനെ അതീജീവിക്കാൻ സർക്കാർ സംവിധാനങ്ങളോട് കൈകോർക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ

കൊറോണ വൈറസിനെ അതീജീവിക്കാൻ  സർക്കാർ സംവിധാനങ്ങളോട് കൈകോർക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ

സ്വന്തം ലേഖകൻ

കൊച്ചി: ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ അതിജീവിക്കാനും ജനങ്ങളെ ഭീതിയിൽ നിന്നകറ്റി ജാഗ്രതാനിർദ്ദേശങ്ങൾ നടപ്പിലാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാരത കത്തോലിക്കാസഭയുടെ സജീവ പങ്കാളിത്തവും പിൻബലവുമുണ്ടാകുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ കേരള സംസ്ഥാനം തുടക്കം കുറിച്ച് പൊതുസമൂഹം ഏറ്റെടുത്ത ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് ലെയ്റ്റി കൗൺസിൽ രാജ്യവ്യാപക പ്രചരണം നൽകും. രാജ്യത്തുടനീളം വേരോട്ടമുള്ള കത്തോലിക്കാസഭയുടെ വിവിധ ശുശ്രൂഷാ സംവിധാനങ്ങളിലൂടെ ബ്രേക്ക് ദ ചെയിൻ ബോധവൽക്കരണപ്രക്രിയയിൽ ഭാരതസഭയിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും പങ്കുചേരും.

ആഗോള കത്തോലിക്കാസഭയുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നിർദ്ദേശങ്ങൾ മാനിച്ചുകൊണ്ട് സിബിസിഐ അധ്യക്ഷനും, സഭാതലവന്മാരും, വിവിധ രൂപതാധ്യക്ഷന്മാരും നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയതലം മുതൽ കുടുംബകൂട്ടായ്മകളും കുടുംബങ്ങളുംവരെ മാറ്റമില്ലാതെ നടപ്പിലാക്കും. സഭയിലെ വിവിധ സാമൂഹ്യപ്രസ്ഥാനങ്ങളും അല്മായ സംഘടനകളും പൊതുസമൂഹത്തിലും വിവിധങ്ങളായ മാധ്യമങ്ങളിലൂടെയും കൊറോണ വൈറസിനെതിരെയുള്ള ജനകീയ ബോധവൽക്കരണപ്രക്രിയയിൽ പങ്കുചേരും.

വിശ്വാസികളൊത്തുചേർന്നുള്ള പ്രാർത്ഥനകളിൽ നിയന്ത്രണമേർപ്പെടുത്തിയ സഭയുടെ തീരുമാനങ്ങളുടെ മറവിൽ ആചാരാനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുന്നതിനും വിശ്വാസത്തെ വെല്ലുവിളിക്കുന്നതിനും ചില കേന്ദ്രങ്ങൾ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങൾ വിശ്വാസിസമൂഹം പുച്ഛിച്ചുതള്ളും. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ആളുകൾ തടിച്ചുകൂടിയുള്ള പ്രാർത്ഥനകൾ തൽക്കാലം വേണ്ടെന്നുവെച്ചതുകൊണ്ട് ദിവ്യബലികൾ ഇല്ലെന്ന് ആരും ദുർവ്യാഖ്യാനം ചെയ്യരുത്. വൈദികർ അർപ്പിക്കുന്ന ദിവ്യബലികളും വിശ്വാസിസമൂഹത്തിന്റെ പ്രാർത്ഥനാശുശ്രൂഷകളും ലോകത്തുടനീളം കൂടിയിരിക്കുന്നു. ആഗോള കത്തോലിക്കാസഭയുടെ വിവേകപൂർണ്ണമായ ഈ തീരുമാനത്തിനു പിന്നിൽ കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള മുൻകരുതലാണ് ലക്ഷ്യംവെയ്ക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ഭവനങ്ങളിൽ പ്രാർത്ഥനകൾ ശക്തമായി ഉയരുന്നു. പ്രത്യേകിച്ച് വിശ്വാസിസമൂഹം ഉപവസിച്ച് പ്രാർത്ഥിക്കുന്നു.

മാർച്ച് 22ന് ഇന്ത്യയൊട്ടാകെ ക്രൈസ്തവർ സ്വഭവനങ്ങളിൽ പ്രാർത്ഥനാനിരതരാകും. ജനങ്ങളുടെ ജീവന് സംരക്ഷണമേകി നിലനിർത്താൻ രാജ്യമെടുക്കുന്ന തീരുമാനം അനുസരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയും ഉത്തരവാദിത്വവുമാണ്. മറ്റു രാജ്യങ്ങളിലെ അനുഭവപാഠങ്ങളിൽ നിന്ന് ഇന്ത്യൻ ജനത കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടണം. ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയരുമ്പോൾ രാജ്യം ഒറ്റക്കെട്ടായി ഐക്യത്തോടും അർപ്പണത്തോടും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ട ഈ സമയത്ത് സർക്കാർ സംവിധാനങ്ങളോട് സഹകരിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും ബോധവൽക്കരണപ്രക്രിയയിൽ പങ്കുചേർന്നും ഭാരത കത്തോലിക്കാസഭ പ്രവർത്തനനിരതരാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP