Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌ബിഐയുടെ സമഗ്ര ഡിജിററൽ പ്ലാറ്റ്ഫോമായ യോനോയ്ക്ക് മികച്ച പ്രതികരണം; എല്ലാ ഉപയോക്താക്കൾക്കും സന്തോഷകരമായ ഷോപ്പിങ്, ബാങ്കിങ്, ലൈഫ് സ്റ്റൈൽ അനുഭവങ്ങൾ യോനോ നൽകുമെന്ന് ചെയർമാൻ രജനീഷ് കുമാർ

എസ്‌ബിഐയുടെ സമഗ്ര ഡിജിററൽ പ്ലാറ്റ്ഫോമായ യോനോയ്ക്ക് മികച്ച പ്രതികരണം; എല്ലാ ഉപയോക്താക്കൾക്കും സന്തോഷകരമായ ഷോപ്പിങ്, ബാങ്കിങ്, ലൈഫ് സ്റ്റൈൽ അനുഭവങ്ങൾ യോനോ നൽകുമെന്ന് ചെയർമാൻ രജനീഷ് കുമാർ

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയുടെ സമഗ്ര ഡിജിററൽ പ്ലാറ്റ്ഫോമായ യോനോയ്ക്ക് മികച്ച പ്രതികരണം. 20 ദശലക്ഷം ഉപയോക്താക്കളാണ് യോനോയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2017 നവംബറിൽ പ്രവർത്തനം തുടങ്ങിയ യോനോ ബാങ്കിങ്, ഷോപ്പിങ്, ലൈഫ്സ്റ്റൈൽ, നിക്ഷേപ ആവശ്യങ്ങൾ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനാൽ വളരേയേറെ ജനകീയത നേടിയെടുത്തു. 20 ലധികം വിഭാഗങ്ങളിലായി നൂറിലധികം ഇ- കോമേഴ്സ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് കഴിഞ്ഞ 2 വർഷത്തിനിടെ യോനോയ്ക്ക് സാധിച്ചു. യോനോ കൃഷി, യോനോ ഗ്ലോബൽ, യോനോ കാഷ്, യോനോ ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയ നിരവധി സംരംഭങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നു.

ഇതുവരെ 6.8 ദശലക്ഷം എസ്ബി അകൗണ്ടുകൾ യോനോ വഴി തുടങ്ങിയിട്ടുണ്ട്. എപ്പോഴും ലഭ്യമായ ഡിജിറ്റൽ സേവിങ്സ് അകൗണ്ട് വഴി ലഭ്യമാക്കുന്ന സേവനത്തിന് കെവൈസി ആവശ്യത്തിന് ഒരൊറ്റ തവണ ശാഖ സന്ദർശിക്കേണ്ട ആവശ്യം മാത്രമേയുള്ളൂ. യോനോ വഴി ഓരോ ദിവസവും 20000 അകൗണ്ടുകൾ തുറക്കപ്പെടുന്നു. കാർഡ് ആവശ്യമില്ലാത്ത 5 ദശലക്ഷം എടിഎം ഇടപാടുകൾ ഇത് വരെ യോനോ കാഷ് വഴി 2,50,000 കാഷ് പോയിന്റുകളിലൂടെ നടന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു ലക്ഷം ക്രെഡിറ്റ് കാർഡുകളും യോനോ വഴി നൽകി.യോനോ വഴി 11530.70 കോടി രൂപ മൂല്യമുള്ള 8.70 ലക്ഷം പ്രീ അപ്രൂവ്ഡ് ലോണുകളും നൽകിയിട്ടുണ്ട്. 4000 ലോണുകളാണ് ഇത്തരത്തിൽ ഒരു ദിവസം നൽകിയത്. 3.4 ലക്ഷം യോനോ കൃഷി അഗ്രി ഗോൾഡ് ലോണുകളും വിതരണം ചെയ്തു.

പ്രതിദിനം ശരാശരി 10,000 യോനോ കൃഷി അഗ്രി ഗോൾഡ് ലോണുകളാണ് നൽകിയത്. മാണ്ടി എന്ന പേരിൽ അഗ്രി ഇൻപുട്ട് വിപണിയും, മിത്ര എന്ന പേരിൽ നോളജ് ഹബും യോനോ കൃഷി നൽകുന്നുണ്ട്. ഷോപ്പിങിനും, ലൈഫ് സ്റ്റൈലിനുമൊപ്പം നിക്ഷേപ ശീലങ്ങൾ ഉപയോക്താക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനുള്ള നടപടികളും യോനോ എസ്‌ബിഐ കൈക്കൊള്ളുന്നുണ്ട്. കഴിഞ്ഞ 27 മാസങ്ങൾക്കുള്ളിൽ 4 ലക്ഷം ലൈഫ് ഇൻഷൂറൻസ് പോളിസികളും 67,511 മ്യൂച്ച്വൽ ഫണ്ടുകളും യോനോ നൽകിയിട്ടുണ്ട്.

''എസ്‌ബിഐയുടെ ഡിജിറ്റൽ സംരംഭമായ യോനോ പുതിയ ഉയരങ്ങളിലെത്തിയതിൽ ഏറെ സന്തോഷമുണ്ട്. യോനോയോടുള്ള വിശ്വാസ്യതയും സ്വീകാര്യതയും തെളിയിക്കുന്നതാണ് 20 ദശലക്ഷം രജിസ്റ്റേർഡ് ഉപയോക്താക്കൾ എന്ന നേട്ടം. തങ്ങളുടെ അധ്വാനവും നിക്ഷേപവും മികച്ച ഫലം സൃഷ്ടിച്ചു എന്നതിൽ ഏറെ സന്തോഷമുണ്ട്. നവീനമായ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ ഉപയോക്താക്കൾക്കും സന്തോഷകരമായ ഷോപ്പിങ്, ബാങ്കിങ്, ലൈഫ് സ്റ്റൈൽ അനുഭവങ്ങൾ യോനോ നൽകും, എസ്‌ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP