Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടേബിൾ ടെന്നിസ് സമഗ്ര പ്രോത്സാഹനത്തിനുടിടിഎകെ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു

ടേബിൾ ടെന്നിസ് സമഗ്ര പ്രോത്സാഹനത്തിനുടിടിഎകെ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു

ആലപ്പുഴ: കേരളത്തിലെ ടേബിൾ ടെന്നിസിന്റെ സമഗ്രമായ പ്രോത്സാഹനത്തിനു ഉതകുംവിധം പരിശീലനങ്ങളും മത്സരങ്ങളും അടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നു ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് കേരള (ടിടിഎകെ) ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി അറിയിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പല കോച്ചിങ് ക്യാമ്പുകളും ചാമ്പ്യൻഷിപ്പുകളും മറ്റും നടത്താൻ പോകുന്നത്. കുട്ടികൾക്കും യുവാക്കൾക്കും ഒപ്പം മുതിർന്ന കളിക്കാർക്കും പ്രാമുഖ്യം നല്കും. ആലപ്പുഴയിലെ പരിപാടികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആലപ്പുഴ വൈഎംസിഎ ടേബിൾ ടെന്നിസ് അക്കാഡമി അരീനയിലായിക്കും നടത്തുക.

സംസ്ഥാന ടേബിൾ ടെന്നിസ് കളിക്കാർക്കായുള്ള കോച്ചിങ് ക്യാമ്പ് ഏപ്രിൽ 22 മുതൽ ഒരു മാസം ആലപ്പുഴയിൽ ദേശീയ കോച്ച് സോമനാഥ് ഘോഷ് നയിക്കും.

ഐടിടിഎഫ് കോച്ച് അക്രഡിറ്റേഷൻ സ്‌കീം ടേബിൾ ടെന്നിസ് ഐടിടിഎഫ്-പിടിടി ലെവൽ 1 കോച്ചസ് ഡെവലപ്മെന്റ് ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പ്രോഗ്രാം.ടിടിഎഫ്ഐയും ടെൻവിക്കും ചേർന്ന്. നാല്പതു വർഷത്തിലേറെയായി പരിശീലന പരിചയമുള്ള റിച്ചാർഡ് ഇ. മാക്എഫി (യു.എസ്.എ) കോഴ്സ് കണ്ടക്ടറും ട്രെയിനറും.

ആലപ്പുഴയിൽ മെയ്‌ 9-13.
മാസ്റ്റേഴ്സ് ടേബിൾ ടെന്നിസ് പ്രൈസ് മണി നാഷണൽ ചാമ്പ്യൻഷിപ്പ് (40+, 50+, 60+) ആലപ്പുഴയിൽ ജൂൺ 1-5. എംപി.ചന്ദ്രശേഖരൻ (എറണാകുളം) ചീഫ് കോ-ഓർഡിനേറ്റർ.

സൗത്ത് സോൺ നാഷണൽ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്സ് തിരുവനന്തപുരത്ത് ഓഗസ്റ്റ് 14-21.

ടിടിഎഫ്ഐയുടെ സഹകരണത്തോടെ വിദേശ കോച്ചിന്റെ കീഴിലുള്ള പരിശീലന പരിപാടി നവംബറിൽ.

ജൂണിൽ സീസൺ ആരംഭിക്കുമ്പോൾ കേരളത്തിലെ വിവിധ ജില്ലകളിൽ റാങ്കിങ്, പ്രൈസ് മണി ടൂർണമെന്റുകളും ജില്ലാ, സംസ്ഥാനതല മത്സരങ്ങളും.

വിദ്യാലയങ്ങളിലും കലാലയങ്ങളിലും പ്രൈസ് മണി മത്സരങ്ങൾ.

അവധിക്കാലങ്ങളിൽ പ്രത്യേക കോച്ചിങ് ക്യാമ്പുകൾ, സൗഹൃദ മത്സരങ്ങൾ.
സംസ്ഥാനത്തെ വിവിധ ടേബിൾ ടെന്നിസ് അരീനകൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ.

ഹരിയാനയിലെ ഗുർഗാവിൽ ചേർന്ന ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ) 82-ാമത് ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ ടിടിഎകെയുടെ വിവിധ പദ്ധതികൾക്ക് അംഗീകാരം നല്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP