Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

കാടിന്റെ മക്കൾക്ക് വെളിച്ചമേകിയ അദ്ധ്യാപകൻ ഇരുട്ടിൽ തപ്പുന്നു

കാടിന്റെ മക്കൾക്ക് വെളിച്ചമേകിയ അദ്ധ്യാപകൻ ഇരുട്ടിൽ തപ്പുന്നു

സ്വന്തം ലേഖകൻ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വയനാട്ടിലെ ആദിവാസി വിദ്യാഭ്യാസ പ്രവർത്ത നത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അദ്ധ്യാപകൻ വാസയോഗ്യമായ ഒരു വീടില്ലാതെ പാടുപെടുന്നു. പുൽപള്ളി ഗ്രാമപഞ്ചായത്തിലെ പുരാതന വനഗ്രാമമായ ചേകാടി ചന്ദ്രോത്ത് കാട്ടുനായിക്ക പാടിയിലെ ഏകാദ്ധ്യാപക വിദ്യാലയ നടത്തിപ്പുകാരനായ ടി.സി. സുകുമാരനാണ് ഈ ഹതഭാഗ്യൻ. സ്വന്തമായൊരു വീടുണ്ടാക്കാൻ വായ്പ തേടി കയറിയിറങ്ങാത്ത ധനകാര്യ സ്ഥാപനങ്ങളില്ല. ഇതിനോടകം നിരവധി കാട്ടുനായിക്ക വിദ്യാർത്ഥികളെ ബിരുദ -ബിരുദാനന്തര പഠനങ്ങൾക്ക് യോഗ്യരാക്കാനും ഈ അദ്ധ്യാപകന് കഴിഞ്ഞിട്ടുണ്ട്.

1997ൽ ഡി.പി.ഇ.പി പദ്ധതിപ്രകാരം മുഖ്യധാരാ വിദ്യാഭ്യസത്തോട് എന്നും അകലം പാലിക്കുന്ന കാടിന്റെ മക്കളെ അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചുയർത്തുകയായിരുന്നു ഇവരുടെ ചുമതല. ആന്ധ്രാ പ്രദേശിലെ ഋഷിവാലി ജില്ലയിലെ ജിതു കൃഷ്ണ മൂർത്തി ഫൗണ്ടേഷൻ നടപ്പിലാക്കിയ മാതൃകയിലായിരുന്നു ഈ വിദ്യാലയങ്ങളുടെ പ്രവർത്തനവും.

ആരംഭകാലത്ത് പ്രതിമാസം വെറും അഞ്ഞൂറ് രൂപയായിരുന്നു ഇവരുടെ വേതനം.ഡി.പി.ഇ.പിക്ക് ശേഷം സർവ്വ ശിക്ഷാ അഭിയാൻ കാലത്ത് പ്രതിദിനം വേതനം നൂറു രൂപയുമായി നിശ്ചയിച്ചു. ഈ പദ്ധതിക്ക് ശേഷം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി ഏകാദ്ധ്യാപക വിദ്യാലയങ്ങളും. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം 2014 സെപ്റ്റമ്പർ മുതൽ ഇത് പ്രതിമാസം 5000 രൂപയായി ഉയർത്തി. 2015ൽ ഇത് പതിനായിരവും 2016 ജൂൺ മുതൽ 17000 രൂപയും 2019 ഡിസംബർ മുതൽ 18500 രൂപയായും വേതനം ലഭിച്ചു തുടങ്ങി. ഒരുകാലത്തും മറ്റ് സർക്കാർജീവനക്കാരെ പോലെ ഇവർക്ക് കൃത്യമായി വേതനം ലഭിച്ചിട്ടില്ല.

പലപ്പോഴും സംസ്ഥാ സെക്രട്ടറിയേറ്റിൽ മാസങ്ങളോളം കയറി ഇറങ്ങിയാലെ രണ്ടോ മൂന്നോ മാസത്തെ വേതനം ഒന്നിച്ച് കിട്ടൂ എന്നതാണ് അവസ്ഥ.2020 മാർച്ചിന് ശേഷം ഇതുവരേയും വേതനം ലഭിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് ഇവരുള്ളതെങ്കിലും ജോലി സ്ഥിരത ഇല്ലത്തതിനാൽ ബാങ്കുകൾവായ്പയും നൽകില്ല. സർക്കാരുകളുടെ ക്ഷേമ പദ്ധതികൾക്ക് ഇവരുടെ കുടുംബം അയോഗ്യരുമാണ്.സംസ്ഥാനത്ത് ആലപ്പുഴ, പത്തനം തിട്ട,കോട്ടയം ജിലല്ലകളൊഴികെ 340 അദ്ധ്യാപകരാണ് ഈ ഗണത്തിലുള്ളത്.

വനാതൃത്തിയോട് ചേർന്ന് പാരമ്പര്യമായികിട്ടിയ അര ഏക്കറോളം ഭൂമിയാണ് ഇവർക്കുള്ളത്. രൂക്ഷമായ വന്യജീവിശല്ല്യം മൂലം കൃഷിയും അസാധ്യമാണ്. പതിറ്റാണ്ടജകൾക്ക് മുമ്പ് പച്ച മൺകട്ടയിൽ ചെളി ഉപയോഗിച്ച് കെട്ടിയ, ഏത് സമയവും നിലം പൊത്താവുന്ന വീടാണ് ഇപ്പോഴുള്ളത്. ഭാര്യ, അമ്മ, മൂന്നു മക്കൾ എന്നിവരടങ്ങുന്നതാണ് സുകുമാരന്റെ കുടുംബം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP