Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

വിമൻ സ്റ്റാർട്ടപ്പ് സമ്മിറ്റ് 2020:യുവ വനിതാ സംരംഭകരുമായി അനുഭവങ്ങൾ പങ്കുവച്ച് ടിസിഎസ് ആഗോള വനിതാ നേതാക്കൾ

വിമൻ സ്റ്റാർട്ടപ്പ് സമ്മിറ്റ് 2020:യുവ വനിതാ സംരംഭകരുമായി അനുഭവങ്ങൾ പങ്കുവച്ച് ടിസിഎസ് ആഗോള വനിതാ നേതാക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച വിമൻ സ്റ്റാർട്ടപ്പ് സമ്മിറ്റ് 2020യിൽ ടാറ്റ കൺസൾട്ടൻസി സർവീസസിൽനിന്നുള്ള ആഗോള വനിതാ നേതാക്കൾ യുവ വനിതാ സംരംഭകരോട് പ്രചോദനാത്മകമായ അനുഭവങ്ങൾ പങ്കുവച്ചു. ആശയങ്ങൾ നൂതനകാര്യങ്ങളായി മാറ്റിയെടുക്കുന്നതിനും ഉപയോക്തൃ കേന്ദ്രീകൃതമായ ബിസിനസ് വളർത്തിയെടുക്കുന്നതിനും വിദൂരത്താണെങ്കിലുംപോലും ഇഴയടുപ്പമുള്ള സംഘമായി ജോലി ചെയ്യുന്നതിനും വൈവിധ്യത്തെ ആദരിച്ച് വൺടിസിഎസ് എന്ന സങ്കൽപ്പത്തിന് അനുഗുണമായ രീതിയിൽ മുൻനിരയിലേക്കെത്തുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.

സാങ്കേതികവിദ്യ, ബിസിനസ്, ലക്ഷ്യം എന്നിവയിൽ തനിമ എങ്ങനെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ടിസിഎസിന്റെ വനിതാ നേതാക്കൾ.

തടസങ്ങൾ മറികടന്ന് കടന്ന് സാങ്കേതികസംരംഭങ്ങളിൽ വനിതകൾ മുന്നോട്ടുവരേണ്ടതിനെക്കുറിച്ച് നടത്തിയ വൈഹാക്ക്-ഇന്നവേറ്റ്‌ഹെർ പാനൽ ചർച്ചയിൽ ടിസിഎസ് ഡാറ്റ സർവീസസ് ഓഫ് അനലറ്റിക്‌സ് ആൻഡ് ഇൻസൈറ്റ്‌സ് യൂണിറ്റിലെ കോയിൻ ആൻഡ് പാർട്ണർ ഇക്കോസിസ്റ്റം കോംപിറ്റൻസി ഡവലപ്‌മെന്റ് മേധാവി സുജാത മാധവ് ചന്ദ്രൻ മോഡറേറ്ററായിരുന്നു.

 

ഉത്കർഷേച്ഛയുള്ള ബിസിനസ് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ടിസിഎസ് റിസർച്ച് ആൻഡ് ഇന്നവേഷൻ യൂണിറ്റിന്റെ ഇൻകുബേഷൻ ഫംഗ്ഷൻ ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ അനിത നന്ദികർ സംസാരിച്ചു. കേരളത്തിലുള്ള റാപിഡ് പ്രോട്ടോടൈപ്പിങ് ലാബ് ഉപയോഗപ്പെടുത്തി 100 മില്യൺ ഡോളർ വരെയുള്ള സംരംഭങ്ങൾ നിശ്ചിത സമയത്ത് പൂർത്തിയാക്കുന്നതിനെക്കുറിച്ച് അവർ വിശദമാക്കി.പുതുമയും സ്വാധീനിക്കാൻ സാധിക്കുന്ന നൂതനത്വവുമാണ് മികച്ച ആശയങ്ങൾ തെരഞ്ഞെടുക്കുമ്പോഴുള്ള രണ്ട് പ്രധാന കാര്യങ്ങൾ. ആശയം നടപ്പാക്കുന്നതിനുള്ള പ്രായോഗികതയും ഉത്പാദനഘട്ടത്തിൽ വിപുലപ്പെടുത്താനുള്ള സാധ്യതകളുംകൂടി പരിഗണിക്കണം.

ഒരു കരിയർ ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ടിസിഎസ് റിസർച്ച് ആൻഡ് ഇന്നവേഷൻ യൂണിറ്റിന്റെ ഇൻകുബേഷൻ ഫംങ്ഷൻ ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ ബൃന്ദ റാണി പറഞ്ഞു. ചതിക്കുഴികളല്ല അവസരങ്ങളാണ് ചുറ്റുമുള്ളതെന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. നിങ്ങൾക്കുവേണ്ടി പ്രസാദാത്മകമായ ബ്രാൻഡ് കെട്ടിപ്പടുക്കണമെന്നും യാത്ര തുടങ്ങുന്നുവെന്നതുതന്നെ ധീരമായ ചുവടുവയ്പാണെന്ന് അവർ പറഞ്ഞു. സവിശേഷമായി നിലനിൽക്കുകയും സ്വന്തം ശബ്ദം രൂപപ്പെടുത്തുകയും എത്തേണ്ടിടത്തേയ്ക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

വ്യക്തതയോടെയും ദൃഢവിശ്വാസത്തോടെയും സാങ്കേതികരംഗത്തെ കരിയറിന് തുടക്കമിടണം. ഇതിനായുള്ള പാഷൻ തന്നെ മികച്ച തുടക്കമാണ്. നിങ്ങൾക്ക് കഴിയുമെന്നത് തെളിയിക്കാനായി മുഴുവൻ ശക്തിയും ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യമെന്ന് ബൃന്ദ പറഞ്ഞു.

ടിസിഎസിലെ ബിസിനസ് അനലിസ്റ്റ് പദവിയിൽനിന്ന് അമേരിക്കാസ്, ട്രാവൽ, ട്രാൻസ്‌പോർട്ടേഷൻ, ഹോസ്പിറ്റാലിറ്റി വൈസ് പ്രസിഡന്റായും മേധാവിയായും ഉയർന്നുവന്നതിനെക്കുറിച്ച് സൗമ്യ രാജഗോപാലൻ വിശദമാക്കി. വൈവിധ്യമാർന്ന വഴികളാണ് ടിസിഎസിലും വ്യാപാരരംഗത്തുമുള്ളതെന്നും വൈവിധ്യമാർന്ന കഴിവുകളും പ്രാവീണ്യവും ഉപയോഗപ്പെടുത്തണമെന്നും അവർ പറഞ്ഞു. വിശ്വാസ്യതയാർന്ന ബിസിനസ് അഡൈ്വസറായ സൗമ്യ പ്രവർത്തനരംഗമോ സാങ്കേതികവിദ്യയോ തെരഞ്ഞെടുക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി.

സംരംഭകരാകുമ്പോൾ സംഘത്തെ നയിക്കാനും അവരിലൊരാളായി മാറാനും സാധിക്കണമെന്നത് പ്രധാനമാണ്. നമ്മെ പിന്തുടരുന്നവരെയല്ല നമ്മേക്കാൾ മിടുക്കരായ ആളുകളെ തെരഞ്ഞെടുക്കുന്നതാണ് ശരിയായ വഴിയെന്ന് സൗമ്യ പറഞ്ഞു.

എല്ലാ സംഘങ്ങളും അവസരങ്ങൾക്കായി സംഭാവന നല്കുകയും ഗുണങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും തീരുമാനങ്ങളിലെടുക്കുന്നതിൽ പങ്കാളികളാകുകയും ചെയ്യണമെന്ന് ടിസിഎസ് സീനിയർ മാനേജരും ഓന്ത്രപ്രണർഷിപ്പ്, ഇൻക്ലൂസീവ് ഡവലപ്‌മെന്റ്, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ലീഡുമായ കോമൾ റാണ പറഞ്ഞു. വനിതകൾക്കും യുവാക്കൾക്കും പരിമിത സംഘങ്ങൾക്കും ഡിജിറ്റൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് കോമളും സംഘവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP