Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുഞ്ചാവി എസ്വൈഎസ്‌ ഭക്ഷണപ്പൊതി ഒമ്പതാം ദിനത്തിൽ

പുഞ്ചാവി എസ്വൈഎസ്‌ ഭക്ഷണപ്പൊതി ഒമ്പതാം ദിനത്തിൽ

സ്വന്തം ലേഖകൻ

പുഞ്ചാവി: പ്രവാസലോകത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചെത്തി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഹോം ക്വോറന്റൈനിൽ കഴിയുന്ന കാഞ്ഞങ്ങാട് പുഞ്ചാവി പ്രദേശത്തെ പ്രവാസികൾക്ക് പുഞ്ചാവി എസ്വൈഎസ് സാന്ത്വനം കമ്മിറ്റി ഒരുക്കുന്ന രണ്ട് നേരം ഭക്ഷണപ്പൊതി വിതരണം പദ്ധതിയിലെ ഒമ്പതാം ദിനത്തിലെ ഭക്ഷണപ്പൊതി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

പുഞ്ചാവി യിലെ പൗരപ്രമുഖൻ ടി ഇബ്രാഹിം ഹാജി എസ്വൈഎസ് കാഞ്ഞങ്ങാട് സോൺ ഭാരവാഹി മഹ്മൂദ് അംജദിക്ക് നൽകിയാണ് നിർവ്വഹിച്ചത്.

ചടങ്ങിൽ എസ്എസ്എഫ് പുഞ്ചാവി യൂണിറ്റ് പ്രസിഡന്റ് മർസാദ് ഫാളിലി, ഹസീബ് എന്നിവർ സംബന്ധിച്ചു. പ്രദേശത്തെ എസ്എസ്എഫ് ന്റെ കർമ്മഭടന്മാരാണ് രണ്ട് നേരവും ക്വോറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് ഭക്ഷണപ്പൊതി വിതരണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP