Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

അമൃതയിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്

അമൃതയിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ്

സ്വന്തം ലേഖകൻ

മൃത സ്‌കൂൾ ഓഫ് എൻജിനീയറിങ്, അമൃതപുരിയിലെഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒൻപതാം അന്താരാഷ്ട്രദ്വിദിന കോൺഫറൻസിനു തുടക്കമായി. എംബെഡഡ് കമ്പ്യൂട്ടിങ്ആൻഡ് സിസ്റ്റം ഡിസൈനിങ് ആസ്പദമാക്കി 13 ,14 തീയതികളിൽനടക്കുന്ന സമ്മേളനത്തിന്റെ ഉത്ഘാടനം അരിസോണ യൂണിവേഴ്‌സിറ്റിഏറോസ്‌പേസ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗംപ്രൊഫസർ ഡോ.എറിക് ബുച്ചർ ഉത്ഘാടനം ചെയ്തു.

ഇത്തരം ഒരു വേദിയിൽ എത്തി ചേരാൻ സാധിച്ചതിൽ അതിയായസന്തോഷമുണ്ടെന്നും അരിസോണയിലെ ഏറോസ്‌പേസ് വിഭാഗത്തിലെവിദ്യാർത്ഥികൾ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ്അവിടേക്ക് എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.തെറ്റുകളിൽ നിന്നും തിരിച്ചറിവുകൾ ഉണ്ടാകണമെന്നും ലക്ഷ്യത്തിലേക്കുള്ളവഴിയാണ് പ്രധാനമെന്നും തിരഞ്ഞെടുത്ത വിഷയങ്ങളിൽ പ്രകത്ഭരാകുകയുംഅതുവഴി ഗവേഷണത്തിൽ വിജയം നേടുകയും വേണമെന്നുംഡോ.എറിക് ബുച്ചർ കൂട്ടിച്ചേർത്തു.

Stories you may Like

എംബെഡഡ് സിസ്റ്റം ഡിസൈൻ,സോഫ്റ്റ്‌വെയർ സിസ്റ്റംസ് ആൻഡ്ആപ്പ്‌ലിക്കേഷൻ ഡിസൈൻ, റിയൽ ടൈം സിസ്റ്റംസ് ആൻഡ് അപ്പ്‌ലിക്കേഷൻസ്എന്നിങ്ങനെ ഇരുപത്താറുവിഷയങ്ങളാണ് കോൺഫറൻസിൽചർച്ചചെയ്യപെടുന്നത്.ബഫല്ലോ സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്വിഭാഗം പ്രൊഫസർ ഡോ. രാമലിംഗം ശ്രീധറായിരുന്നുചടങ്ങിന്റെ വിശിഷ്ടാതിഥി. നിങ്ങളുടെ വിജയം നിരന്തരം നോക്കികാണണമെന്നും ഒരിക്കലും അതിനു തടസ്സം നേരിടരുതെന്നുംഅദ്ദേഹം പറഞ്ഞു. ഉയരങ്ങളിലും ഉയരങ്ങളിലേക്ക് ഓരോരുത്തരുംഎത്തിച്ചേരണമെന്നും ഏവരും വിജയം കൈവരിക്കണമെന്നും അദ്ദേഹംവ്യക്തമാക്കി.

വിവിധ വിഷയങ്ങൾ അടങ്ങിയ മുപ്പത്തിയെട്ടു ഗവേഷണ പത്രങ്ങൾകോൺഫെറെൻസിൽ അവതരിപ്പിക്കുംപെൻ സ്റ്റേറ്റ് സർവ്വകലാശാലയിലെ മെറ്റീരിയൽസ് സയൻസ് ആൻഡ്എഞ്ചിനീയറിങ് വിഭാഗം പ്രൊഫസർ ഡോ.സപ്തർഷി ദാസ്,ഐഐടി ഖരംഗ്പുർ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർഡോ.ഭർഖബ് ബി ഭട്ടാചാര്യ,റോബർട്ട് ബോഷ് എഞ്ചിനീയറിങ്ആൻഡ് ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള
ഡോ.വിശാൽ സരസ്വത്, ടെക്‌സാസ് ഇൻസ്ട്രമെന്റ്‌സ് സീനിയർപ്രിൻസിപ്പൽ മിഹിർ മോദി എന്നിങ്ങനെ നിരവധിപേർ കമ്പ്യൂട്ടർ ഇലെക്ട്രിക്കൽആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ യുവഗവേഷകരുമായിസംവദിക്കും.

കുസാറ്റ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്വിഭാഗം ചെയർപേഴ്‌സൺ ഡോ. എം. രവിശങ്കർ ഉൽഘാടന ചടങ്ങിൽസ്വാഗതമർപ്പിച്ചു.അമൃത സ്‌കൂൾ ഓഫ്എഞ്ചിനീയറിങ്,അമൃതപുരി അസ്സോസിയേറ്റ് ഡീൻഡോ.ബാലകൃഷ്ണൻ ശങ്കർ ,പ്രിൻസിപ്പൽ ഡോ.ജ്യോതി എസ്.എൻ, അമൃതസ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസ്,അമൃതപുരി പ്രിൻസിപ്പൽഡോ. വി എം നന്ദകുമാർ എന്നിവർ ആശംസകൾ
അറിയിച്ചു.ഐ.എസ്.ഇ.ഡി 2019 പ്രോഗ്രാം ചെയർ ഡോ.പുരുഷോത്തമൻ.എ നന്ദി രേഖപ്പെടുത്തി.

കഴിഞ്ഞ ഏതാനും ദശകങ്ങളിൽ അത്യാധുനിക സർക്യൂട്ടുകൾ,അൽഗോരിതങ്ങൾ, സിസ്റ്റങ്ങൾ എന്നിവയുടെ പ്രയാസകരമായ പ്രശ്‌നങ്ങൾപരിഹരിക്കാനും ഹാർഡ്വെയർ സോഫ്റ്റ്‌വയർ എന്നിവയ്ക്ക് ഈപ്രശ്‌നപരിഹാരങ്ങൾ പ്രത്യക്ഷത്തിൽ മനസിലാക്കാനും കഴിഞ്ഞു. അവയിൽ
പലതും ചെറിയ ഉൾച്ചേർത്ത അല്ലെങ്കിൽ ധരിക്കാൻകഴിയത്ത ക്ക വിധത്തിലുള്ള ഉപകരണങ്ങളുടെ രൂപത്തിലാണ്. ഇതുമായി ഘടിപ്പിച്ചിരിക്കുന്ന ചിപ്പ്ഭൂരിഭാഗം  മുന്നേറ്റങ്ങളിലും ഉൾക്കൊള്ളുന്നു. സഹകരണശേഷിയുള്ള
സംവദിക്കാനാകുന്ന വൈവിധ്യമാർന്ന ഹാർഡ് വെയർ,ഫേംവെയർ,സോഫ്‌റ്റ്‌വെയർ എന്നീ ഉപഘടകങ്ങൾ അടങ്ങുന്നതാണ്ഒരു ചിപ്പ്. ഇവയുടെ വികസനം ഭാവിയിൽ ഉപയോക്തൃ-സൗഹൃദവുംപരിസ്ഥിതിയോഗ്യവും ഊർജ്ജപ്രാപ്തിയുമുള്ള ഇലക്ട്രോണിക്
ഉപകരണങ്ങളുടെ രൂപകൽപ്പനയ്ക്ക് സഹായകമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP