Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുപത്തിയേഴാമത് സ്വദേശി ശാസ്ത്ര സമ്മേളനം നാളെ കൊല്ലം അമൃത സർവ്വകലാശാല ക്യാമ്പസിൽ

ഇരുപത്തിയേഴാമത് സ്വദേശി ശാസ്ത്ര സമ്മേളനം നാളെ കൊല്ലം അമൃത സർവ്വകലാശാല ക്യാമ്പസിൽ

കൊല്ലം: സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിക്കുന്ന 27-ാമത് സ്വദേശി ശാസ്ത്ര സമ്മേളനം ഏഴു മുതൽ ഒമ്പതു വരെ കൊല്ലം അമൃത സർവ്വകലാശാലയിൽ നടക്കും. 'ശാസ്ത്രവും സാങ്കേതികതയും സമൂഹ പുരോഗതിക്ക്' എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ഉടലെടുത്തിട്ടുള്ള നൂതന സാങ്കേതിക വിദ്യകൾ സാമൂഹ്യനന്മയ്ക്ക് ഏതൊക്കെ തരത്തിൽ പ്രയോജനപ്പെടുത്താം എന്നതാണ് സ്വദേശി ശാസ്ത്ര കോൺഗ്രസിന്റെ മുഖ്യ താല്പര്യം.

ലോകോത്തര സർവ്വകലാശാലകളോടു കിടപിടിക്കുന്ന അമൃത സർവ കലാശാലയുമായി ചേർന്ന് നടത്തുന്ന ഈ ശാസ്ത്ര സമ്മേളനം ഇതിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഒരു വേറിട്ട അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. നമ്മുടെ യുവശാസ്ത്രജ്ഞരേയും ഗവേഷകരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വദേശി ശാസ്ത്ര പ്രസ്ഥാനം 1991 മുതൽ എല്ലാ വർഷവും ഈ സമ്മേളനം നടത്തിവരുന്നത്. ഡോ. സി.വി. രാമന്റെ ജന്മദിനത്തോ ടനുബന്ധിച്ചാണ് എല്ലാ വർഷവും നവംബർ 7 നോടനുബന്ധിച്ച തീയതി തെരഞ്ഞെടക്കുന്നത്. കൊച്ചി സർവ്വകലാശാല ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഫോട്ടോണിക്‌സ് മുന്മേധാവിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സി.പി. ഗിരിജാവല്ലഭനാണ് ഈ വർഷത്തെ സി.വി. രാമൻ അനുസ്മരണ പ്രഭാഷണം നടത്തുന്നത്.

മലയാളത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ സാധിക്കും എന്നത് സമ്മേളനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ശാസ്ത്ര സാങ്കേതിക വിവരങ്ങൾ ജനമദ്ധ്യത്തിലേക്ക് എത്തിക്കാൻ പ്രാദേശിക ഭാഷയിലുള്ള ആശയവിനിമയം ഏറെ സഹായകരമാകും എന്നതാണ് ഇതിനു കാരണം.
10 സംസ്ഥാനങ്ങളിലെ 180 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 303 പ്രബന്ധങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. അതിൽ 200 എണ്ണം പോസ്റ്റർ പ്രസന്റേ ഷനും 103 എണ്ണം ഓറൽ പ്രസന്റേഷനുമാണ്. പരമ്പരാഗത പോസ്റ്റർ പ്രസന്റേഷനിൽ നിന്നും വ്യത്യസ്തമായി ഈ കോൺഗ്രസിൽ പോസ്റ്ററുകളെല്ലാം ഡിജിറ്റൽ ഫോർ മാറ്റിലാണ് അവതരിപ്പിക്കുന്നത്. 4 വ്യത്യസ്ത വിഷയങ്ങളിലായി 14 ടെക്‌നിക്കൽ സെഷൻസ് ഈ കോൺഗ്രസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രബന്ധാവതരണം കൂടാതെ മുഖ്യവിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും, പാനൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മികച്ച സംഭാവനകളെ മുൻനിർത്തി പ്രമുഖ മലയാളി ശാസ്ത്രജ്ഞന് സമ്മാനിക്കുന്ന സ്വദേശി ശാസ്ത്ര പുരസ്‌ക്കാര ത്തിന് പൂണെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സിലെ ഡോ. താണുപത്മനാഭനെ തിരഞ്ഞെടുത്തു. 40 വയസിൽ താഴെയുള്ള പ്രബന്ധ അവതാരകരുടെ ഏറ്റവും നല്ല പ്രബന്ധത്തിനുള്ള പുരസ്‌ക്കാരം, മലയാളത്തിൽ അവതരിപ്പിക്കുന്ന ഏറ്റവും നല്ല പ്രബന്ധത്തിനുള്ള പുരസ്‌ക്കാരം എന്നിവ ഈ സമ്മേളനത്തിന്റെ പ്രത്യേകതകളാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP