Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിന്മയ സ്‌കൂൾ രക്ഷിതാക്കളുടെ സമരം: താസിൽദാറുടെ മാധ്യസ്ഥയിൽ സമവായം

സ്വന്തം ലേഖകൻ

പയ്യന്നൂർ : നാലു മാസമായി ചിന്മയ സ്‌കൂൾ മാനേജ്മെന്റിനെതിരെ രക്ഷിതാക്കൾ നടത്തി വന്നിരുന്ന സമരം അവസാനിച്ചു. ഫീസ് കുറയ്ക്കുക ഓൺലൈനിൽ നിന്നും പുറത്താക്കിയ കുട്ടികളെ തിരിച്ചെടുക്കുക എന്ന ആവശ്യവുമായി നടത്തിയ സമരം കലക്ടർ ഇടപെടുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ നടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷ അറാ ഇടപെട്ടു നിർത്തി വെച്ചിരുന്നു. 15 ദിവസത്തിനുള്ളിൽ താസിൽദാറുടെ മാധ്യസ്ഥയിൽ ചർച്ച നടത്തി പരിഹാരം കാണണം എന്ന് ഉത്തരവ് ഇറക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് താസിൽ ദാറുടെ ചെമ്പറിൽ നടന്ന ആദ്യ ചർച്ചയിൽ ട്യൂഷൻ ഫീസ് അടക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നു മാനേജ്‌മെന്റ് കമ്മിറ്റി കൂടി തീരുമാനം അറീക്കാം എന്നു പറഞ്ഞത് പിരിഞ്ഞു വീണ്ടും ഇന്നലെ നടത്തിയ ചർച്ചയിൽ ഫീസ് കുറയ്ക്കാൻ മാനേജ്‌മെന്റ് തയ്യാറായി 5 ഇൻസ്റ്റാൾമെന്റയി ഫീസ് അടക്കുക കുട്ടികളെ ഇന്ന് തന്നെ ഓൺലൈൻ ക്ലാസ്സിൽ തിരിച്ചെടുക്കുക എന്ന നിലയിൽ ചർച്ചക്ക് രണ്ട് പേരും സമ്മതം അറിയിച്ചു.

താസിൽ ദാറുടെ മാധ്യസ്ഥയിൽ പ്രശ്‌ന പരിഹാരത്തിനു വേണ്ടി ട്യൂഷൻ ഫീസിൽ നിന്നും 500 രൂപ കൂടി അതികം നൽകാൻ രക്ഷിതാക്കൾ തയ്യാറാവുകയായിരുന്നു, ഇ മാസം 31 നു ള്ളിൽ ആദ്യ ഗഡു അടക്കുവാൻ രക്ഷിതാക്കളോട് താസിൽ ദാർ പറഞ്ഞു രണ്ട് പേരും ഒപ്പ് വെച്ചു കൊണ്ട് എഗ്രിമെന്റും വെച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP