Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശമ്പളം വെട്ടിക്കുറച്ചു; ചെമ്പക സ്‌കൂൾ ജീവനക്കാർ സമരത്തിൽ

സ്വന്തം ലേഖകൻ

സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് കോവിഡ് കാലത്ത് ചെമ്പക സ്‌കൂൾ ജീവനക്കാരുടെ വേതനം ഏകപക്ഷീയമായി മാനേജ്‌മെന്റ് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആറുദിവസമായി തൊഴിലാളികൾ നടത്തി വരുന്ന നിസ്സഹകരണ സമരം നാളെ മുതൽ (ഓഗ: 13 ) പ്രത്യക്ഷ സമരമാക്കി മാറ്റാൻ ജീവനക്കാരുടെ സംഘടനയായ കേരളാ പ്രെവറ്റ് കോ-ഓപ്പറേറ്റീവ് കോളേജ് ആൻഡ് സ്‌കൂൾ സ്റ്റാഫ് അസോസിയേഷൻ (കെപ്‌കോസ്-ഐ.എൻ.ടി.യു.സി.) ചെമ്പക യൂണിറ്റ് കമ്മിറ്റി ഇന്നു യോഗം ചേർന്നു തീരുമാനിച്ചതായി സംഘടനയുടെ പ്രസിഡന്റും ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അറിയിച്ചു.

ജൂൺ മാസത്തിൻ 20% ശമ്പളം വെട്ടിക്കുറച്ച മാനേജ്‌മെന്റ് ജൂലൈ മാസം മുതൽ ശമ്പളത്തിൽ 50% തുക വെട്ടിക്കുറവു വരുത്തി. പഠിതാക്കളിൽ നിന്നും മുഴുവൻ ഫീസും ഈടാക്കിയ മാനേജ്‌മെന്റ് തൊഴിലാളികളെ കോവിഡ് ദുരിതകാലത്ത് സർക്കാർ മാനദണ്ഡങ്ങൾ അവഗണിച്ച് പൊറുതിമുട്ടിക്കുകയാണെന്നും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനി മുൻ മാനേജ്‌മെന്റിൽ നിന്നും സ്‌കൂൾ വിലയ്ക്കു വാങ്ങിയ ശേഷം ജീവനക്കാരുടെ പ്രശ്‌നങ്ങൾ അവഗണിക്കുകയാണെന്നും ഗത്യന്തരമില്ലാതെയാണ് തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും യൂണിയൻ പ്രസിഡന്റ് വി.ആർ.പ്രതാപനും ചെമ്പകയൂണിറ്റ് സെക്രട്ടറി ജെ.ഷാലോമും പറഞ്ഞു.

സമരങ്ങൾക്ക് ഹൈക്കോടതി വിലക്കേർപ്പെടുത്തിയ സാഹചര്യം ചില സ്വകാര്യ മാനേജ്‌മെന്റുകൾ തൊഴിലാളികളെ ദ്രോഹിക്കാൻ മറയാക്കുകയാണെന്നതിനാൽ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും യൂണിയൻ തിരുമാനിച്ചു.

സംസ്ഥാന മുഖ്യമന്ത്രി, വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാർക്കും തൊഴിൽ വകുപ്പധികൃതർക്കും യുണിയൻ പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP