Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന്റെ സുരക്ഷിതത്വത്തിൽ ഡ്രീം11 ഐപിഎൽ 2020 ആസ്വദിക്കുക; സീസൺ ആവേശകരവും വിനോദപ്രദവുമാക്കാൻ ചില പൊടിക്കൈകൾ

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ 10 വർഷത്തിലേറെയായി ഡ്രീം11 ഐപിഎൽ ഇന്ത്യക്കാരുടെ പ്രധാന വിനോദ സ്രോതസായി നിലകൊള്ളുന്നു. പരമ്പരയ്ക്കുള്ള ആരാധകരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വളർന്നുകൊണ്ടിരിക്കുന്നു, അടുത്ത സീസണായി ആവേശത്തോടെ കാത്തിരിക്കുന്നു. നിരവധി ചർച്ചകൾക്കുശേഷം ഡ്രീം11 ഐപിഎൽ 13-ാം സീസണായി തിരിച്ചു വരുകയാണ്. യുഎഇയിൽ സെപ്റ്റംബർ 19ന് ലീഗിന്റെ പുതിയ പതിപ്പിന് തുടക്കം കുറിക്കും.

ഇത്തവണ സ്റ്റേഡിയത്തിന്റെ ആരവവും ആവേശവും നഷ്ടപ്പെടുന്ന കാണികൾക്ക് വീടിന്റെ സുരക്ഷയിലിരുന്നുകൊണ്ട് മൽസരം ആസ്വദിക്കുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു:

ചാനലുകൾ എച്ച്ഡിയായി അപ്ഗ്രേഡ് ചെയ്യുക: എത്രയും പെട്ടെന്ന് ടെലിവിഷൻ ചാനലുകൾ ഹൈ ഡെഫനിഷനിലേക്ക് (എച്ച്ഡി) മാറ്റുകയാണ് ഡ്രീം11 ഐപിഎൽ 2020ക്ക് തുടക്കം കുറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. എച്ച്ഡി മികച്ച വ്യക്തത നൽകും. തെളിമയും നല്ല ഗ്രാഫിക്സുകളും ലഭിക്കും. ഇത് മൊത്തത്തിലുള്ള അനുഭവം ഉയർത്തും. സുഖകരവുമാക്കും. സ്റ്റേഡിയത്തിലല്ലെങ്കിലും എച്ച്ഡി ചാനലിന്റെ ചിത്രങ്ങൾ അതേ വ്യക്തത പകരും. ഇത്, പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളോടൊപ്പം നിങ്ങളും അവിടെയുണ്ടെന്ന തോന്നലുളവാക്കും.

ആരോഗ്യപരമായ ഡയറ്റ് സൂക്ഷിക്കുക: ലീഗ് ആസ്വദിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്നാക്സുകൾ ആരോഗ്യപ്രദമാണെന്ന് ഉറപ്പാക്കുക. ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ച് ഊർജ്ജസ്വലരായിരിക്കുക.

ശാരീരിക പ്രവർത്തനങ്ങൾ: നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ 4 അല്ലെങ്കിൽ 6 പായിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആഹ്ളാദം പ്രകടിപ്പിക്കുക. സ്റ്റേഡിയത്തിന്റെ ആവേശം നിലനിർത്താൻ സഹായിക്കും. ഇടവേളകളിൽ എഴുന്നേറ്റ് ഒന്ന് നടക്കുക. വിക്കറ്റുകൾ തെറിക്കുമ്പോൾ ചാടുക. മൽസരത്തിലുടനീളം സജീവമായിരിക്കാൻ ഇതെല്ലാം സഹായിക്കും.

കുടുംബത്തിന്റെ സമയം: എല്ലാ മൽസരങ്ങളും കുടുംബത്തോടൊപ്പം കാണുക. സാഹചര്യം വിനോദപ്രദമാക്കാൻ ഏതെങ്കിലും ടീമിനോടൊപ്പം ചേരുക. നിങ്ങളുടെ പങ്കാളിയുടെ ഇഷ്ട ടീമിന് എതിരെയാണെങ്കിൽ നല്ലത്. ഒന്നിച്ച് ആഹ്ളാദിക്കുന്ന കുടുംബം ഒരുമയോടെ നിലനിൽക്കും.

കൂട്ടുകാരും സഹപ്രവർത്തകരുമായി ഓൺലൈനിൽ കൂടിക്കാഴ്ചകൾ നടത്തുക: കഴിഞ്ഞ കുറെ മാസങ്ങളായി നിങ്ങൾ കൂട്ടുകാരുമായും സഹപ്രവർത്തകരുമായും നേരിട്ട് കണ്ടുമുട്ടിയിട്ടുണ്ടാകില്ല. അവരുമായി വെർച്ച്വലായി കൂടിക്കാണാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഒന്നിച്ച് ആവേശം പങ്കുവച്ച് ഡ്രീം11 ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ആസ്വദിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP