Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലായുടെ ഇതിഹാസങ്ങൾക്കു ആദരവുമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി

പാലായുടെ ഇതിഹാസങ്ങൾക്കു ആദരവുമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി

സ്വന്തം ലേഖകൻ

പാലാ: പാലായുടെ വളർച്ചയ്ക്കു നിർണ്ണായക പങ്കുവഹിച്ച മുതിർന്ന തലമുറയോടു ആദരവ് പ്രകടിപ്പിക്കുന്നതിനായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'ലജൻഡ്‌സ് ഓഫ് പാലാ' എന്ന പേരിൽ തപാൽ വകുപ്പുമായി ചേർന്നാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിന്റെ 34 മത് ചരമവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും വിതരണോൽഘാടനവും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. മുതിർന്ന തലമുറകൾ നാടിനു നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കടന്നുപോയ തലമുറകൾ പുതുതലമുറകൾക്കു വഴികാട്ടിയാണ്. അവരുടെ ദീർഘവീക്ഷണത്തോടുകൂടിയ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ആദർശധീരരായ പഴയതലമുറയെ നാം മാതൃകയാക്കണമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മുടെ നാടിനു മാത്രമല്ല രാജ്യത്തിനും ലോകത്തിനും മാതൃക സൃഷ്ടിക്കാൻ സാധിച്ച പഴയ തലമുറയിലെ മഹദ് വ്യക്തിത്വങ്ങൾ നമുക്ക് അഭിമാനമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മാണി സി കാപ്പൻ എം എൽ എ ബിഷപ്പിൽ നിന്നും ആദ്യ തപാൽസ്റ്റാമ്പ് ഏറ്റുവാങ്ങി.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ഡോ ആർ വി ജോസ്, ചെറിയാൻ സി കാപ്പൻ, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ടോം തോമസ്, കെ സി ചാണ്ടി, അഡ്വ കെ സി ജോസഫ്, പ്രൊഫ ജോൺ സക്കറിയാസ്, ജയിംസ് സക്കറിയാസ്, ജോസി വയലിൽകളപ്പുര, ബേബി സൈമൺ, ടോജൻ ടോം എന്നിവർ പങ്കെടുത്തു.

പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ, സ്വാതന്ത്ര്യസമര സേനാനിയും മുൻ എം പി യും മുൻ എം എൽ എ യും പാലാ നഗരപിതാവുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, സ്വാതന്ത്ര്യസമരസേനാനിയും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന ആർ വി തോമസ്, മുൻ ഗവർണർമാരായ പ്രൊഫ കെ എം ചാണ്ടി, എം എം ജേക്കബ്, മുൻ എം പി ജോർജ് തോമസ് കൊട്ടുകാപ്പള്ളി, മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, മുൻ മന്ത്രി കെ എം മാണി, മഹാകവി പാലാ നാരായണൻനായർ എന്നിവരുടെ പേരിലാണ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'ലജൻഡ്‌സ് ഓഫ് പാലാ' കാറ്റഗറ്റിയിൽ ഉൾപ്പെടുത്തി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. പാലായിലെ പഴയ തലമുറകളെക്കുറിച്ചു പുതുതലമുറയ്ക്കു അറിവു നൽകാൻ 'ലജൻഡ്‌സ് ഓഫ് പാലാ' എന്ന പേരിൽ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP