Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

146 വിമാന സർവീസുകളിലായി സ്പൈസ്ജെറ്റ് 25,708 മലയാളികളെ നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രാജ്യത്തെ ജനപ്രിയ എയർലൈനും, ഏറ്റവും വലിയ എയർ കാർഗോ ഓപ്പറേറ്ററുമായ സ്പൈസ്ജെറ്റ് കേരളത്തിലേക്ക് സർവീസ് നടത്തിയത് 146 ചാർട്ടർ വിമാനങ്ങൾ. ഇതുവഴി യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ കുടുങ്ങിയ 25,708 പൗരന്മാരെ തിരികെ നാട്ടിലെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആകെ 30,000 ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്ക് തിരികെ എത്താനും സ്പൈറ്റ്ജെറ്റ് എയർലൈൻ സഹായിച്ചു.

യു.എ.ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 97 അന്താരാഷ്ട്ര ചാർട്ടർ സർവീസുകളാണ് സ്പൈസ് ജെറ്റ് നടത്തിയത്. ഇവിടെ നിന്നുള്ള 17,115 മലയാളികളെ നാട്ടിലെത്തിച്ചു. സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്കുള്ള 26 സർവീസുകൾ വഴി 4,568 മലയാളികളെ തിരികെയെത്തിച്ചു. 1,925 മലയാളികളെ തിരിച്ചുകൊണ്ടുവരാൻ ഒമാനിൽ നിന്ന് 11 ചാർട്ടർ ഫ്ളൈറ്റുകളും സർവീസ് നടത്തി. ഖത്തറിൽ നിന്ന് 12 വിമാനങ്ങളാണ് സർവീസ് നടത്തിയത്, ഈ വിമാനങ്ങളിൽ് 2100 മലയാളികളെ സ്വന്തം നാട്ടിലെത്തി.

ജൂൺ മാസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തം 175 ചാർട്ടർ വിമാന സർവീസുകളും സ്പൈസ്ജെറ്റ് നടത്തി.

25,000 മലയാളികളെ കേരളത്തിലേക്ക് തിരികെ എത്തിച്ചതിലും, അവരെ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാൻ സഹായിച്ചതിലും ചെറിയ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സ്പൈസ്ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു. ഈ വർഷം മാർച്ച് 25 മുതൽ ഇതുവരെ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പഴംപച്ചക്കറികൾ ഉൾപ്പെടെ 20,000 ടൺചരക്കുകൾ ഞങ്ങൾ രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലേക്കും കയറ്റി അയക്കുകയും ചെയ്തു, അജയ് സിങ് കൂട്ടിച്ചേർത്തു.

ഏപ്രിൽ ഏഴിന് ഇന്ത്യൻ വ്യോമചരിത്രത്തിൽ ആദ്യമായി യാത്രാവിമാനത്തിലെ പാസഞ്ചർ കാബിനിലും ബെല്ലി സ്പേസിലും സാധനങ്ങൾ കയറ്റി സ്പൈസ്ജെറ്റ് കാർഗോ സർവീസ് (കാർഗോ ഓൺ സീറ്റ്) നടത്തിയിരുന്നു. ഇതിന് ശേഷം പാസഞ്ചർ ക്യാബിനിൽ ചരക്ക് കൊണ്ടുപോകുന്നതിനായി സ്പൈസ്ജെറ്റിന്റെ യാത്രവിമാനങ്ങളായ ബോയിങ് ബി737, ക്യൂ400 വിമാനങ്ങളെ സ്ഥിരമായി വിന്യസിക്കുകയും ചെയ്തു.

സ്പൈസ്ജെറ്റിന്റെ അന്താരാഷ്ട്ര കാർഗോ ശൃംഖല ഇപ്പോൾ 45 രാജ്യങ്ങളിലായി വ്യാപിച്ചിട്ടുണ്ട്.

* വന്ദേഭാരത് ദൗത്യത്തിന് കീഴിലുള്ള സ്പൈസ്ജെറ്റിന്റെ സർവീസുകൾ ഉൾപ്പെടുത്താതെയാണ് 146 വിമാന സർവീസുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP