Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ലോക്ക്ഡൗൺ കാലത്ത് കേരളത്തിൽ നിന്നു 724 ടൺ കാർഷികോൽപ്പന്നങ്ങൾ കയറ്റി അയച്ച് സ്പൈസ്ജെറ്റ്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയർ കാർഗോ സേവന ദാതാവായ സ്പൈസ്ജെറ്റ് കേരളത്തിൽ നിന്ന് ലോക്ക്ഡൗൺ കാലത്ത് ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും പ്രത്യേക കാർഗോ വിമാനങ്ങളും ഉപയോഗിച്ച് വിവിധ ആഭ്യന്തര, അന്തർദേശീയ കേന്ദ്രങ്ങളിലേക്ക് 724 ടൺ ഫ്രഷ് കാർഷികോൽപ്പന്നങ്ങൾ കയറ്റി അയച്ചു. സർക്കാരിന്റെ കൃഷി ഉഡാൻ നീക്കത്തിനും ഇതിലൂടെ പിന്തുണ നൽകി.

മെയ് എട്ടു വരെയുള്ള കണക്കുകൾ പ്രകാരം സ്പൈസ്ജെറ്റ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 297.6 ടൺ, കോഴിക്കോടു നിന്ന് കുവൈറ്റിലേക്ക് 115.5 ടൺ, കോഴിക്കോടു നിന്ന് മസ്‌ക്കറ്റിലേക്ക് 94 ടൺ, കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് 50.1 ടൺ, തിരുവനന്തപുരത്തു നിന്ന് അബുദാബിയിലേക്ക് 16.6 ടൺ, തിരുവനന്തപുരത്തു നിന്നു ഷാർജയിലേക്ക് 16.5 ടൺ എന്നിങ്ങനെയാണു കയറ്റുമതി നടത്തിയത്.

മഹാമാരിയെ തുടർന്ന് കർഷക സമൂഹം ഏറെ ബുദ്ധിമുട്ടുന്ന അവസരമാണിതെന്ന് സ്പൈസ്ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് ചൂണ്ടിക്കാട്ടി. കൃത്യമായ ഗതാഗത സൗകര്യങ്ങളില്ലെങ്കിൽ കർഷകരുടെ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടായേനെ. തങ്ങളുടെ കാർഗോ സേവനങ്ങൾ അവർക്ക് ഏറെ ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ കാലയളവിൽ 20 ലക്ഷം കിലോഗ്രാം ഫ്രഷ് കാർഷികോൽപ്പന്നങ്ങളും ചെമ്മീൻ ഉൽപ്പന്നങ്ങളുമാണ് സ്പൈസ്ജെറ്റ് വഴി ആകെ കൊണ്ടു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP