Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സോണി പുതിയ ടെലിവിഷൻ ശ്രേണി അവതരിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സോണി ഇന്ത്യ 4കെ അൾട്രാ എച്ച്ഡി എൽഇഡി ഡിസ്പ്ലേയോടു കൂടിയ ബ്രാവിയ എക്സ് 8000 എച്ച്, എക്സ് 7500 എച്ച് തുടങ്ങിയ തങ്ങളുടെ ഏറ്റവും പുതിയ ടെലിവിഷൻ ശ്രേണി അവതരിപ്പിച്ചു. അടുത്ത തലമുറയിൽപ്പെട്ട ഈ ടി.വികൾ വികസന പ്രക്രിയയുടെ കാതൽ ഘടകങ്ങളായി സോണി സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗതവും ജീവൻ തുടിക്കുന്നതുമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. പുതിയ സാങ്കേതിക വിദ്യകളോടൊപ്പം കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ഉള്ളടക്കങ്ങൾ നൽകിക്കൊണ്ട് രണ്ട് 4കെ റെസൊലൂഷനുകളിൽ നിർമ്മാതാക്കൾ ഉദ്ദേശിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും ആഴത്തിലുള്ള ദൃശ്യാനുഭവം ഈ ടെലിവിഷനുകൾ നൽകും.

എക്സ് 8000 എച്ച് ശ്രേണിക്ക് വേണ്ടിയുള്ള 216 സെ.മീ (85), 189 സെ.മീ. (75), 165 സെ.മീ (65), 140 സെ.മീ (55), 123സെ.മീ (49), 108 സെ.മീ (43) എന്നിങ്ങനെയും എക്സ് 7500 എച്ച് ശ്രേണിക്കുവേണ്ടി 140 സെ.മീ (55), 123 സെ.മീ (49), 108 സെ.മീ (43) എന്നിങ്ങനെയും ലഭ്യമായ സോണിയുടെ പുതിയ 4കെ എച്ച്ഡിആർ ടി.വികൾ. കളർ സ്പെക്ട്രം വിപുലമാക്കിക്കൊണ്ട് ട്രിലുമിനോസ് ശക്തിപകരുന്ന 4 കെ എച്ച്ഡിആർ പിക്ചർ പ്രോസ്സസറായ എക്സ്1 കൂടുതൽ സ്വാഭാവികവും കൃത്യവുമായ കളറുകൾ നിർമ്മിക്കുന്നതിന് എല്ലാ ചിത്രങ്ങളിലെയും ഡേറ്റ വിശകലനം ചെയ്ത് പരമ്പരാഗത ടെലിവിഷനേക്കാൾ കൂടുതൽ കളർ പുനരുൽപ്പാദിപ്പിക്കുന്നു, അങ്ങനെ ചിത്രങ്ങൾ റിയൽ ലൈഫിനോട് കൂടുതൽ അടുക്കുന്നു.

ഡോൾബി വിഷനോടു കൂടിയ പുതിയ ബ്രാവിയ എക്സ് 8000 എച്ച് ശ്രേണി ആകർഷകമായ ഹൈലൈറ്റുകൾ, ഡീപ്പർ ഡാർക്ക്സ്, തിളക്കമാർന്ന വർണ്ണങ്ങൾ എന്നിവയാൽ നിങ്ങളുടെ വീട്ടിൽ സീനുകൾ ജീവസ്സുറ്റതാക്കുന്ന ആഴത്തിലുള്ളതും ആകർഷകവുമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുന്ന ഒരു എച്ച്ഡിആർ പ്രതിവിധിയാണ്. ഡോൾബി അറ്റ്മോസിന്റെ സഹായത്താൽ പുതിയ ബ്രാവിയ എക്സ് 8000 എച്ച് 4കെ ടെലിവിഷനുകളിൽ യഥാർത്ഥ ബഹു-മാനങ്ങളിലുള്ള ശബ്ദാനുഭവം ലഭിക്കുന്നതിന് മുകളിൽ ചലിക്കുന്ന വസ്തുക്കൾ കൂടുതൽ വ്യക്തമായി കേൾക്കാൻ സാധ്യത സൃഷ്ടിച്ചുകൊണ്ട് ശബ്ദം മുകളിൽനിന്നും വശങ്ങളിൽനിന്നും വരുന്നു. എക്സ് 7500 എച്ച് ശ്രേണിയിലുള്ള ബാസ് റിഫ്ളെക്സ് സ്പീക്കർ മൂവികൾ, സ്പോർട്സ്, സംഗീതം എന്നിവയ്ക്ക് കൂടുതൽ അനുയോജ്യമായ ആഴത്തിലുള്ള ലോ-എൻഡ് ശബ്ദം പ്രദാനം ചെയ്യുന്നു. പരിധിയില്ലാത്ത വിനോദത്തിന് ഗൂഗിൾ അസിസ്റ്റന്റിനാൽ ശക്തിപകരുന്ന ഹാൻഡ്സ് ഫ്രീ വോയ്സ് സെർച്ചോടു കൂടിയ ആൻഡ്രോയ്ഡ് ടി.വി. വിപുലീകരിച്ച വോയ്സ് കൺട്രോൾ ഫംഗ്ഷനുകൾ ലൈവ് ടി.വി., ആപ്പുകൾ, ഹാൻഡ്-ഫ്രീ ആയി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങൾ എന്നിവ ആസ്വദിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഇഷ്ടപ്പെട്ട മൂവികൾ സെർച്ച് ചെയ്ത് കാണുക, സ്പോർട്സ് സ്‌കോറുകൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ എന്നിവയ്ക്ക് സ്‌ക്രീനിൽ ഉത്തരം ലഭ്യമാക്കുക, നിങ്ങളുടെ ടി.വി., നിങ്ങളുടെ വീടുപോലും നിയന്ത്രിക്കുക - എല്ലാം നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്. കനം കുറഞ്ഞ കൂടുതൽ വൃത്താകാരത്തിലുള്ള രൂപകൽപ്പന, ഒപ്പം ബിൽറ്റ്-ഇൻ വോയ്സ് കൺട്രോൾ മൈക്രോഫോണും പരിഷ്‌കൃത ബട്ടൺ ലേയൗട്ടും ഉപഭോക്തൃ സൗഹൃദ അനുഭവം പ്രദാനം ചെയ്യുന്നു.

പുതുതായി അവതരിപ്പിച്ച സോണിയുടെ എക്സ് 8000 എച്ച്, എക്സ് 7500 എച്ച് എന്നീ രണ്ട് മോഡലുകളും ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും, പ്രമു ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കോമേഴ്സ് പോർട്ടലുകളിലും ലഭ്യമാണ്. 85എക്സ് 8000 എച്ച് ആകർഷക വിലയായ 5,99,990 രൂപയ്ക്ക് ലഭിക്കുന്നു, 65എക്സ് 8000 എച്ച്ന് 1,39,990 രൂപ വിലയും, 55എക്സ് 7500 എച്ച് പുറത്തിറങ്ങുന്നത് 79,990 രൂപയ്ക്കും ആയിരിക്കും. ബാധകമായ ഉപാധികളിലും വ്യവസ്ഥകളിലും നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡിന്മേൽ ഉപഭോക്താക്കൾക്ക് 5% കാഷ്ബാക്ക് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP