Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുകിട ഇടത്തരം സംരംഭകർക്കായി റൂഫ്‌ടോപ് സോളാർ പദ്ധതി

ചെറുകിട ഇടത്തരം സംരംഭകർക്കായി റൂഫ്‌ടോപ് സോളാർ പദ്ധതി

സ്വന്തം ലേഖകൻ

കൊച്ചി: റൂഫ്‌ടോപ് സോളാർ സ്ഥാപിക്കുന്നതിനായി എംഎസ്എംഇകളെ ക്ഷണിച്ച് കേന്ദ്രസർക്കാർ. ലോകബാങ്കുമായി ചേർന്ന് ചെറുകിട ഇടത്തരം സംരംഭകർക്ക് റൂഫ്‌ടോപ് സോളാർ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകും. എംഎസ്എംഇകൾക്ക് റൂഫ്‌ടോപ് സോളാർ നൽകുന്നതിലൂടെ വൈദ്യുതി ഉപഭോഗച്ചെലവ് ഗണ്യമായി കുറക്കാനാകും.

എം.എസ്.എം.ഇകൾക്ക് അവരുടെ ഊർജ്ജ ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും റൂഫ്‌ടോപ് ഉപയോഗിച്ച് സൗരോർജ്ജം ഉൽപാദിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും എംഎസ്എംഇകൾ ഒരുമിച്ച് നിൽക്കുമെന്ന് ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി പറഞ്ഞു.

ഊർജ്ജ ഉപഭോഗത്തിൽ ഒരു വലിയ തുക എംഎസ്എംഇകൾ അടയ്ക്കുന്നുണ്ട്. ഇത് മൊത്തം ഉൽപാദനച്ചെലവിന്റെ അഞ്ചിലൊന്നായി കണക്കാക്കുന്നു. കേന്ദ്രമന്ത്രാലയം ലോകബാങ്കുമായി പ്രവർത്തിച്ച് ക്രെഡിറ്റ് ഗ്യാരണ്ടി പ്രോഗ്രാമിലൂടെയാണ് എംഎസ്എംഇകൾക്ക് ധനസഹായം ലഭ്യമാക്കുന്നത്. ഇതിനായി 625 ദശലക്ഷം ഡോളർ ലോകബാങ്കിൽ നിന്ന് എസ്.ബി.ഐക്ക് വായ്പ ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP