Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനം ചെറുക്കാൻ നിരവധി സാമൂഹ്യ സുരക്ഷാ സഹായ പദ്ധതികൾ നടപ്പിലാക്കി സോഹൻ റോയ്

കോവിഡ് വ്യാപനം ചെറുക്കാൻ നിരവധി സാമൂഹ്യ സുരക്ഷാ സഹായ പദ്ധതികൾ നടപ്പിലാക്കി സോഹൻ റോയ്

സ്വന്തം ലേഖകൻ

ലോകം മുഴുവൻ മരണ ഭീതി വിതച്ചുകൊണ്ട് കോവിഡ് അതിവേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ വളരെ സങ്കീർണ്ണമായ പ്രതിസന്ധികളാണ് ഭാരതവും കേരളവും ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും ഗവൺമെന്റുകൾക്കൊപ്പം നിന്നുകൊണ്ട് സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും ഈ വൈറസ് വ്യാപനത്തെ ചെറുക്കാൻ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ദിവസവേതനക്കാർക്കാരുടെ കുടുംബങ്ങളിലെ പട്ടിണി, ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം എന്നിങ്ങനെ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് പ്രത്യേക സഹായ പദ്ധതികൾ പ്രഖ്യാപിച്ചതിലൂടെ മാതൃകയായി മാറുകയാണ് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്.

ലോക ഡൗൺ ആദ്യമായി പ്രഖ്യാപിച്ച ദിവസം തന്നെ കേരളത്തിലെ രണ്ടായിരത്തിലധികം വരുന്ന കുടുംബങ്ങൾക്ക് തന്റെ ജീവനക്കാരിലൂടെ സഹായം എത്തിക്കുമെന്ന് ഏരീസ് ഗ്രൂപ്പിന്റെ സിഇഒ ഡോക്ടർ സോഹൻ റോയ് പ്രഖ്യാപിക്കുകയുണ്ടായി. ഇതോടൊപ്പം കേരളത്തിലെ പത്ത് ജില്ലകളിലേക്ക് ഓരോ വെന്റിലേറ്ററുകളും ഗ്രൂപ്പിന്റെ സഹായ പദ്ധതികളിൽ ഉൾപ്പെടുത്തി. ഒരു ആഴ്ചക്കുള്ളിൽത്തന്നെ രണ്ട് ജില്ലകൾക്ക് വെന്റിലേറ്ററുകൾ കൈമാറുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസത്തെ ജന്മദിനാഘോഷ വേളയിൽ തൃശ്ശൂർ ജില്ലയിലെ ദേശമംഗലത്ത് സ്ഥിതിചെയ്യുന്ന സ്വന്തം വീട് ഐസൊലേഷൻ വാർഡിനായി വിട്ടു നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

ഇതോടൊപ്പം ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ സാന്നിധ്യത്തിൽ ആയിരത്തി എണ്ണൂറോളം നിർദ്ധന കുടുംബങ്ങൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലയിലെ സാമൂഹിക അടുക്കളകൾക്ക് അരിയും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുകയുണ്ടായി.

നിർദ്ധന ക്യടുംബങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം കേരളാ പൊലീസ് സേനാംഗങ്ങളെക്കൂടി ഏരീസ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുവാനും ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചു . ഇതിന്റെ ആദ്യ പടിയായി കെ എ പി ഒന്നാം ബറ്റാലിയൻ സേനാംഗങ്ങൾക്ക് ആവശ്യമായ മാസ്‌കുകൾ ഏരീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പിൽ നിന്നും ബഹു അസിസ്റ്റന്റ് കമാണ്ടന്റ്‌റ് ജോസ് വി ജോർജ് ഏറ്റു വാങ്ങി. 1000 മാസ്‌കുകൾ കൈമാറിയതിന് പുറമേ ബറ്റാലിയൻ സ്വന്തമായി നിർമ്മിക്കുന്ന മാസ്‌കുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഏരീസ് വാഗ്ദാനം ചെയ്തു.

അയൽരാജ്യങ്ങളിലുൾപ്പെടെയുള്ള ദുരന്തമുഖങ്ങളിലൊക്കെത്തന്നെ കൃത്യമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏരീസ് ഗ്രൂപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. രണ്ടായിരത്തിപ്പതിനഞ്ചിലെ നേപ്പാൾ ദുരന്തത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി ഇരുനൂറിലധികം പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഗ്രൂപ്പ് മുൻകൈ എടുത്തിരുന്നു. കേരളത്തിൽ വെള്ളപ്പൊക്കദുരന്തം ഉണ്ടായതിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തങ്ങളിലും പുനരധിവാസപദ്ധതികളിലും ഏരീസ് ടീം നടത്തിയ പ്രവർത്തനങ്ങൾ വ്യാപകപ്രശംസ പിടിച്ചു പറ്റിയിരുന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഒട്ടനവധി വീടുകളും ഏരീസ് ഗ്രൂപ്പ് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഇൻഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ സ്ഥാപക ചെയർമാൻ കൂടിയായ ഡോ. സോഹൻ റോയിയുടെ അഭിപ്രായത്തിൽ, ഇതുപോലെയുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ ഗ്രൂപ്പ് മുൻകൈയെടുത്ത് നടത്തുമ്പോൾ, അത് സമാനമായ കൂടുതൽ പദ്ധതികളുമായി മുന്നോട്ടു വരാനുള്ള ഒരു വലിയ പ്രേരണ ബില്യണയേഴ്‌സ് ക്ലബ്ബിലെ മറ്റ് അംഗങ്ങളിൽ സൃഷ്ടിക്കാൻ സഹായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP