Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സ്‌നെയിം ഫെലോഷിപ്പ് നേടുന്ന ഗൾഫ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ് അജിത്ത് പി ജെ

സ്‌നെയിം ഫെലോഷിപ്പ് നേടുന്ന ഗൾഫ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ് അജിത്ത് പി ജെ

സ്വന്തം ലേഖകൻ

ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറും, 'സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്റ്റ്‌സ് & മറൈൻ എഞ്ചിനീയേഴ്‌സ്' യുഎഇ വിഭാഗത്തിന്റെ സ്ഥാപക ചെയർമാനുമായ അജിത്ത് പിജെയ്ക്ക് യുഎസ്എയിലെ സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്റ്റ്‌സ് ആൻഡ് മറൈൻ എഞ്ചിനീയേഴ്‌സിന്റെ (SNAME ) ആദരവ്. 'ഫെലോ സ്റ്റാറ്റസ്' നൽകിയാണ് SNAME അദ്ദേഹത്തെ ആദരിച്ചത്. ജിസിസി മേഖലയിൽ നിന്ന് ഈ പദവിക്ക് അർഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് അജിത്.

നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗിൽ എഞ്ചിനീയറിംഗിൽ ബിരുദവും തുടർന്ന് ടെക്‌നോളജി മാനേജ്‌മെന്റിൽ എംബിഎയും നേടിയ അജിത്തിന്, നേവൽ ആർക്കിടെക്ചർ & മറൈൻ എഞ്ചിനീയറിങ് മേഖലയിൽ 20+ വർഷത്തെ അനുഭവസമ്പത്തുണ്ട്. നിലവിൽ പോർട്ട് & ഷിപ്പിംഗിൽ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്ത് ഗവേഷണം നടത്തുന്ന അജിത്ത് കഴിഞ്ഞ 19 വർഷമായി ജിസിസിയിൽ ജോലി ചെയ്യുന്നു. 1650 ൽ അധികം എഞ്ചിനീയർമാരുൾപ്പെടുന്ന ഈ മേഖലയിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസിയായി ഏരീസ് മറൈനിനെ വികസിപ്പിച്ചെടുക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമാണ്.

ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് ശ്രദ്ധേയമായ ഈ നേട്ടത്തിൽ അളവറ്റ അഭിനന്ദനം രേഖപ്പെടുത്തി. ''ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വിശ്വസനീയവും കാര്യക്ഷമവുമായ സേവനങ്ങൾ ലോകോത്തര നിലവാരത്തിൽ നൽകിവരുന്ന സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്.

അജിത്തിനെപ്പോലെ അങ്ങേയറ്റം ആത്മാർത്ഥതയുള്ള ജീവനക്കാരില്ലാതെ ഇത്തരത്തിലുള്ള ഒരു വിജയം ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഏകദേശം രണ്ട് പതിറ്റാണ്ട് കാലത്തെ സേവന സമ്പത്തുള്ള അദ്ദേഹത്തിന്റെ കാർമികത്വത്തിലാണ് മാരിടൈം കൺസൾട്ടൻസിയും സർവേ സർവീസുകളും ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് സ്ഥാപനം വികസിപ്പിക്കുകയെന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത്' സോഹൻ റോയ് പറഞ്ഞു. മാരിടൈം മേഖലയിൽ അഭിമാനകരമായ ഒട്ടനവധി നവീകരണ പദ്ധതികൾക്കും പുതിയ നിർമ്മാണ പരിപാടികൾക്കും അജിത്ത് ചുക്കാൻ പിടിക്കുകയുണ്ടായി. സമുദ്രത്തിന്റെ ഉപരിതലത്തിലും സമുദ്രാന്തർ ഭാഗത്തും ആളില്ലാ വാഹനങ്ങൾ ഉപയോഗിച്ച് റിമോട്ട് ഷിപ്പ് സർവേ അടക്കമുള്ള നൂതന സാങ്കേതികവിദ്യകൾ ഏർപ്പെടുത്തിയതും അദ്ദേഹമായിരുന്നു.

രൂപകൽപ്പന, ഗവേഷണം, ഉത്പാദനം, പ്രവർത്തനം, വിദ്യാഭ്യാസം അല്ലെങ്കിൽ അനുബന്ധ മാനേജ്‌മെന്റ് എന്നിവയിൽ സുപ്രധാന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് നേവൽ ആർക്കിടെക്ചർ, മറൈൻ, ഓഷ്യൻ എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ വ്യക്തിഗത സംഭാവനകൾ നൽകിയ വ്യക്തികൾക്ക് മാത്രമാണ്, SNAME ഫെലോഷിപ്പ് നൽകുന്നത്. എഞ്ചിനീയറിങ്, ഇൻസ്‌പെക്ഷൻ മേഖലയിലെ സേവനങ്ങളുടെ അടിസ്ഥാനത്തിൽ, ആഗോള മാരിടൈം വിപണിയിലെ വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായ ബിസിനസ് കൺസോർഷ്യമാണ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്.

ഗവേഷണ-വികസന മേഖലകളിലെ നിക്ഷേപങ്ങൾ മുതൽ ഇന്നവേറ്റീവ് ടെക്‌നോളജിക്കൽ സൊല്യൂഷൻ മേഖലകളിൽ വരെ സൃഷ്ടിപരമായ ആശയങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശ്രദ്ധേയമായ ഒരു നിര സൃഷ്ടിച്ചെടുക്കുവാനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്ന ഉൽപന്ന വിപണി വികസിപ്പിച്ചെടുക്കാനും ഏരീസ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

53 കമ്പനികൾ, 1800 ജീവനക്കാർ, 16 രാജ്യങ്ങൾ തുടങ്ങിയ നാഴികക്കല്ലുകൾ പിന്നിടുമ്പോഴും, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ, പരിശീലനം, പ്രവർത്തന കാര്യക്ഷമത എന്നിവയിൽ അനുദിനം മികവ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് സ്ഥാപനം. ലോകമെമ്പാടുമുള്ള 77 രാജ്യങ്ങളിൽ നിന്നുള്ള മറൈൻ മേഖലയിലെ ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ ഇൻഫ്രാസ്ട്രക്ചർ എന്നീ വ്യവസായ മേഖലകളിൽ നിന്നുള്ള 5200 ലധികം ഉപഭോക്താക്കൾക്ക് ഏരീസ് ഗ്രൂപ്പ് സേവനം നൽകി വരുന്നു. മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനം എന്നതിലുപരി ലോകത്തെ ഏറ്റവും വലിയ ഐഎസ്ഒ 9001: 2015 സർട്ടിഫൈഡ് ബാലസ്റ്റ് വാട്ടർ എഞ്ചിനീയറിങ് കൺസൾട്ടൻസിയും കപ്പൽ ഹൾ സർവേകൾക്കുള്ള യുടി സ്ഥാപനവും കൂടിയാണ് ഏരീസ് ഗ്രൂപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP