Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് പാലാ രൂപത വാർഷികം 'ഗ്ലോറിയ'അരങ്ങേറി

സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് പാലാ രൂപത വാർഷികം 'ഗ്ലോറിയ'അരങ്ങേറി

സ്വന്തം ലേഖകൻ

 പാലാ: നന്മ പ്രവർത്തികൾ കൊണ്ട് സമൂഹത്തിൽ പ്രകാശം ചൊരിയാൻ യുവജനതക്കാവണമെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മൂല്യങ്ങളിലധിഷ്ഠിതമായ സേവന പ്രവർത്തനങ്ങളിൽ യുവജനത കർമ്മനിരതരാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് പാലാ രൂപത വാർഷികം 'ഗ്ലോറിയ' പാലാ അൽഫോൻസാ കോളജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളാണ് രാജ്യത്തിന്റെയും സഭയുടെയും കരുത്ത്. യുവാക്കളുടെ കരുത്തും കർമ്മശേഷിയും രാജ്യത്തിന്റെയും സഭയുടെയും പുരോഗതിക്കു ഉതകുന്ന വിധം വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ദൈവവിശ്വാസത്തിൽ വളർന്നു വരുന്ന യുവാക്കൾ ജീവിതവിജയം നേടുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിനു മാതൃകയായി വർത്തിക്കേണ്ടവരാണ് യുവജനങ്ങൾ. ഈ വെല്ലുവിളി എസ് എം വൈ എം ഏറ്റെടുക്കണം.കാർഷിക വൃത്തിയിലേക്കു യുവജനങ്ങൾ തിരിയേണ്ടതുണ്ടെന്നും ബിഷപ്പ് മുരിക്കൻ കൂട്ടിച്ചേർത്തു.

എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ തോട്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ.സിറിൽ തയ്യിൽ ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ് എം വൈ എം പാലാ രൂപത ജോയിന്റ് ഡയറക്ടർ സി.ഷൈനി ഡി.എസ് .റ്റി സ്വാഗതം ആശംസിച്ചു. എസ് എം വൈ എം പാലാ രൂപത വൈസ് പ്രസിഡന്റ് റീതു ജോർജ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. എസ് എം വൈ എം പാലാ രൂപതയുടെ വാർഷിക പത്രമായ യുവശബ്ദത്തിന്റെ പ്രകാശന കർമം ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ നടത്തി.

ഫാ.ഇമ്മാനുവേൽ കാഞ്ഞിരത്തുങ്കൽ,ഫാ.ജോസഫ് ചീനോത്തുപറമ്പിൽ ,എ എസ് ഐ ബിനോയ് തോമസ് ,പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവേൽ, പാലാ ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അഞ്ചു സി.മാത്യു ,പി എച്ച് ഡി ലഭിച്ച സി.മോനിക്ക എസ്.എച്ച്,സാമൂഹ്യ പ്രവർത്തകൻ എബി ജെ. ജോസ് ,മികച്ച നേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഡിനു എം ജോയി എന്നിവർക്ക് പ്രത്യേക പുരസ്‌കാരം നൽകി.

രൂപതയിൽ 30 വയസുള്ള യുവജനങ്ങളെ എസ് എം വൈ എം പാലാ രൂപത ആദരിച്ചു .രൂപതയിലെ മികച്ച എസ് എം വൈ എം പ്രവർത്തകർക്കുള്ള ഡാനിയേൽ -എസ്‌തേർ അവാർഡുകൾ നൽകി.കുറവിലങ്ങാട് മേഖലയിലെ കാട്ടാമ്പാക്ക് യൂണിറ്റിൽ നിന്നുമുള്ള ബിബിൻ ചാമക്കാലായിൽ ഡാനിയേൽ അവാർഡും കുറവിലങ്ങാട് മേഖലയിലെ കുറവിലങ്ങാട് യൂണിറ്റിൽ നിന്നുമുള്ള ഡെൻസി ജോൺ എസ്‌തേർ അവാർഡും കരസ്ഥമാക്കി.എസ് എം വൈ എം പാലാ രൂപത ജോയിന്റ് ഡയറക്ടർ സി.ഷൈനി, സെബാസ്റ്റ്യൻ ജോയി,റോഷിനി ജോർജ്,ജിനു ജോസഫ് ,അഞ്ജുമോൾ ജോണി ,റിബിൻ ജോസ് ,ജോസഫ് സാവിയോ ,ആന്റോ ജോർജ്,ബ്ര.മാത്യു പനങ്ങാട്ട് ,ആൽവിൻ ഞായർകുളം ,ആൽവിൻ മോനിപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

യൂത്ത് അനിമേറ്റേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഇരുപത്തിയേഴാം ബാച്ച് അംഗങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും രൂപതയിലെ മികച്ച യൂണിറ്റ് ,മേഖല എന്നിവരുടെ സമ്മാന വിതരണവും നടത്തപ്പെട്ടു.എ യൂണിറ്റിന്റെ എ വിഭാഗത്തിൽ മികച്ച യൂണിറ്റായി കുറവിലങ്ങാട് മേഖലയിലെ കാട്ടാമ്പാക്ക് യൂണിറ്റും ബി വിഭാഗത്തിൽ കുറവിലങ്ങാട് മേഖലയിലെ മോനിപ്പള്ളി യൂണിറ്റും സി വിഭാഗത്തിൽ കുറവിലങ്ങാട് മേഖലയിലെ കുറവിലങ്ങാട് യൂണിറ്റും തിരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് മേഖലയിലെ വാക്കാട് യൂണിറ്റ് , ഇലഞ്ഞി മേഖലയിലെ മുളക്കുളം യൂണിറ്റ് , അരുവിത്തുറ മേഖലയിലെ അരുവിത്തുറ യൂണിറ്റ് എന്നിവർ യഥാക്രമം എ ,ബി ,സി വിഭാഗങ്ങളിൽ മികച്ച യൂണിറ്റിനുള്ള രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യുവതികളുടെ വിഭാഗത്തിൽ എ ലെവലിൽ കുറവിലങ്ങാട് മേഖലയിലെ വാക്കാട് യൂണിറ്റ് ഒന്നാം സ്ഥാനവും ബി ലെവലിൽ കുറവിലങ്ങാട് മേഖലയിലെ മണ്ണക്കനാട് യൂണിറ്റ് ഒന്നാം സ്ഥാനവും മോനിപ്പള്ളി രണ്ടാം സ്ഥാനവും സി ലെവലിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് മേഖലയിലെ കുറവിലങ്ങാട് യൂണിറ്റും രണ്ടാം സ്ഥാനം അരുവിത്തുറ മേഖലയിലെ അരുവിത്തുറ യൂണിറ്റും കരസ്ഥമാക്കി . കുറവിലങ്ങാട് മേഖല രൂപതയിലെ മികച്ച മേഖലയായി തിരഞ്ഞെടുക്കപ്പെട്ടു.രാമപുരം മേഖല മികച്ച മേഖലയ്ക്കുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി.

2020 പ്രവർത്തനവർഷത്തിലേക്കുള്ള പുതിയ രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ആരംഭിച്ച ഇലക്ഷൻ ക്യാമ്പിനോടൊപ്പം യൂത്ത് സിനഡും നടത്തപ്പെട്ടു.ഇലക്ഷൻ ക്യാമ്പിൽ രൂപതയിലെ പതിനേഴു എസ് എം വൈ എം ഫൊറോനകളിൽ നിന്നുമുള്ള ഫൊറോനാ ഭാരവാഹികളും എല്ലാ എസ് എം വൈ എം യൂണിറ്റുകളിൽ നിന്നുമുള്ള മേഖല കൗൺസിലർമാരും പങ്കെടുത്തു. തുടർന്ന് നടത്തപ്പെട്ട യൂത്ത് സിനഡിൽ എല്ലാ മേഖല ഭാരവാഹികളും യൂണിറ്റ് പ്രസിഡന്റ് ,ജനറൽ സെക്രട്ടറി എന്നിവരും ഇവരോടൊപ്പം പങ്കെടുത്തു .യുവജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ,സംഘടനയിൽ നിന്ന് എന്ത് പ്രതീക്ഷക്കുന്നു ,സംഘടനയുടെ പ്രവർത്തനങ്ങൾ , സഭയ്ക്കും സമൂഹത്തിനുമായി ക്രൈസ്തവ യുവജന സംഘടനക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു .യുവജനങ്ങൾക്ക് തുറന്ന് സംവദിക്കാനുള്ള വേദിയായി സിനഡ് മാറി .പഴയതും പുതിയതുമായ രൂപതാ നേതാക്കന്മാർ യുവജനങ്ങളുടെ അഭിപ്രായം സൂഷ്മമായി വിശകലനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP