Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മിഴി ഗ്രന്ഥശാല ചക്കുവള്ളി നിറക്കൂട്ട് 2020 ശിശുദിന ആഘോഷം സംഘടിപ്പിച്ചു

മിഴി ഗ്രന്ഥശാല ചക്കുവള്ളി നിറക്കൂട്ട് 2020 ശിശുദിന ആഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുന്നത്തൂർ :-മിഴി ഗ്രന്ഥശാല ചക്കുവള്ളി കുട്ടികൂട്ടം ബാലവേദിയുടെ നേത്യത്വത്തിൽ ശിശുദിനം നിറക്കൂട്ട് 2020 എന്ന പേരിൽ സംഘടിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാ മത്സരവും ചിത്രരചന പഠന ക്ലാസും സംഘടിപ്പിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ഇന്ത്യയിൽ ആഘോഷിക്കുന്നത്. ചാച്ചാജിയുടെ സ്മരണയിൽ രാജ്യത്തെ കുട്ടികൾ അഭിമാനത്തോടെ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികൾ സ്നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്‌റുവിന് കുട്ടികളോട് ഇടപഴുകാൻ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു. കുട്ടികളെയും പൂക്കളെയും പ്രകൃതിയെയും ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം ധരിക്കുന്ന വസ്ത്രത്തിൽ എന്നും റോസാ പൂവ് ഉണ്ടാകുമായിരുന്നു.തികഞ്ഞ സോഷ്യലിസ്റ്റ് ചാന്താഗതിക്കുള്ള അദ്ദേഹം എല്ലാത്തരത്തിലുള്ള അനാചാരങ്ങൾക്കും വിഭാഗിയ ചിന്തകൾക്കും എതിരായ് പ്രവർത്തിച്ചു.

മതേതരത്വ സോഷ്യലിസ്റ്റ് സാമൂഹത്തിനായ് ശക്തമായ നിലപാട് ഉയർത്തിപ്പിച്ച ഭരണാധികാരി. നെഹ്‌റുവിന്റെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തെയാണ് നാമിന്ന് അഭിമുഖികരിക്കുന്നത്.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങ്ങളും മറന്നിരുന്നത് കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു.

നാളത്തെ ഇന്ത്യ എങ്ങിനെയായിരിക്കണമെന്ന് വളരെ മുമ്പതന്നെ സ്വപ്നം കണ്ട അദ്ദേഹം ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശിൽപികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരികൂടിയായിരുന്നു. കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവർത്തിച്ചു. അവരെ സ്നേഹിച്ചും കുട്ടികൾക്കായി പദ്ധതികൾ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നിൽ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഒരുപോലെ നൽകാൻ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങൾ നെഹ്രുവിന്റെ കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിച്ചു. കുട്ടികൾക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.കുട്ടികളെ അത്രയേറെ ഇഷ്ടമായിരുന്ന അദ്ദേഹം കുട്ടികളുടെ പ്രധാനമന്ത്രിയെന്ന് പോലും അറിയപ്പെട്ടിരുന്നു.

ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദയനീയ കാഴ്ചകൾ കുഞ്ഞുങ്ങളിലുടെ കാണാൻ കഴിയുന്നുണ്ട്. ബാലവേല,ഭക്ഷണത്തിനായി തെരുവിൽ അലയുന്നവർ,അപകടം പിടിച്ച ജോലിടെയുക്കുന്നവർ,വിദ്യാഭ്യാസം അവകാശമാണെന്നറിയാത്തവർ ലൈംഗിക പീഡനങ്ങൾക്ക് വിധേയമകുന്നവർ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന അപകടകരമായ അവസ്ഥയൊക്കെ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്.പലവിധ ചൂഷണത്തിൽപ്പെടുന്നവരും ബലിയാടുകളാകുന്നവരും വേറെ. ഇത്തരം കാഴ്ചകൾ ഇനിയാവർക്കാതിരിക്കാനും അർഥപൂർണ്ണമായൊരു ശിശുദിനമാക്കുവാനും കുട്ടികളുടെ ക്ഷേമത്തിനും മാനസിക വളർച്ചയ്ക്കും ഒരുമിച്ച് പ്രവർത്തിക്കണമെന്ന സന്ദേശം മുറുകെ പിടിച്ച് മുന്നോട്ട് പോകാമെന്ന് ഉദ്ഘാടകൻ സജീവ് ശൂരനാട് ഓർമ്മിപ്പിച്ചു.
കേരളാ കാർട്ടൂൺ അക്കാഡമി ബോർഡ് അംഗം സജീവ് ശൂരനാട് ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികൾക്ക് ചിത്രരചന പഠന ക്ലാസ് നയിച്ചു.കുട്ടികൂട്ടം ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എച്ച്.നസീർ ശിശുദിന സന്ദേശം നല്കി. എം. സുൽഫിഖാൻ റാവുത്തർ, എം.നിസാമുദ്ദീൻ, എസ്.ഷാനു, എം.സുധീർഖാൻ റാവുത്തർ, സാജിദ് എം സലീം, ജുമാന ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP