Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുൻകാല നേതാക്കളുടെ സംഗമമൊരുക്കി എസ്‌ഐ.ഒ

മുൻകാല നേതാക്കളുടെ സംഗമമൊരുക്കി എസ്‌ഐ.ഒ

സ്വന്തം ലേഖകൻ

കോഴിക്കോട്: സാമൂഹിക പ്രതിബദ്ധതയും രാഷ്ടീയ ബോധ്യവുമുള്ള മുസ്ലിം വിദ്യാർത്ഥിത്വത്തെ നിർമ്മിച്ചെടുക്കുന്ന പാഠശാലയാണ് എസ്‌ഐ.ഒ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്‌മാൻ. എസ്‌ഐ.ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സത്യമാർഗത്തിലെ വിളക്കുകൾ' മുൻകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌ഐ. ഒ കോഴിക്കോടിന്റെ 1983 ലെ ആദ്യ ജില്ലാ കമ്മിറ്റി മുതൽ നിലവിലെ കമ്മിറ്റി വരെയുള്ള നേതൃത്വങ്ങളാണ് സംഗമത്തിൽ ഒന്നിച്ചിരുന്നത്.

39 വർഷത്തെ എസ്‌ഐ.ഒ വിന്റെ പോരാട്ടങ്ങളുടെയും, സേവനങ്ങളുടെയും,ധൈഷണിക വ്യവഹാരങ്ങളുടെയും നയവികാസങ്ങളുടെയും അടയാളപ്പെടുത്തൽ കൂടിയായി സംഗമം മാറി.
എസ്‌ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. ടി. മുഹമ്മദ് വേളം, ആർ.യൂസുഫ്, എൻ.എം അബ്ദുറഹ്‌മാൻ, വി എം ഇബ്രാഹിം, യു.പി സിദ്ധീഖ് മാസ്റ്റർ, എം.എം മുഹ്യിദ്ദീൻ, വി.വി.എ ഷുക്കൂർ, സി.എ കരീം, ശിഹാബുദ്ദീൻ ഇബ്‌നു ഹംസ, എ.ടി ഷറഫുദ്ദീൻ, വി.പി ഷൗക്കത്തലി, ഹബീബ് മസൂദ്, എ.കെ അബ്ദുൽ നാസിർ, വി. ശരീഫ്, കെ.സി മുഹമ്മദലി, ബശീർ ശിവപുരം, എം. റഹ്‌മത്തുല്ല, ഫാരിസ് ഒ.കെ, ഷബീർ കൊടുവള്ളി, നൂഹ് കെ, നഈം ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി ശാക്കിർ സമാപനം നിർവഹിച്ചു. എസ്‌ഐ.ഒ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നഷ് വ ഹുസൈൻ, അക്മൽ നാദാപുരം എന്നിവർ ഗാനമാലപിക്കുകയും സെക്രട്ടറി നവാഫ് പാറക്കടവ് സ്വാഗതവും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP