Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ബാബരി മസ്ജിദ് തകർത്ത കേസ്; കോടതി വിധി ഹിന്ദുത്വ നീതി: എസ്‌ഐ.ഒ

ബാബരി മസ്ജിദ് തകർത്ത കേസ്; കോടതി വിധി ഹിന്ദുത്വ നീതി: എസ്‌ഐ.ഒ

സ്വന്തം ലേഖകൻ

മലപ്പുറം: ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട ലക്‌നൗ പ്രത്യേക സിബിഐ കോടതിയുടെ വിധി ഹിന്ദുത്വ നീതിയാണ് നടപ്പിലാക്കിയതെന്ന് എസ്‌ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ്. കോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് എസ്‌ഐ.ഒ ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച സമരചത്വരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളി പൊളിച്ചത് മുൻകൂട്ടി ആസൂത്രിതമായിട്ടല്ലെന്നും കർസേവക്ക് നേതൃത്വം നൽകിയ എൽ.കെ അദ്വാനിയും ജോഷിയുമടക്കമുള്ളവർ ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിയുടെ പരാമർശം പരിഹാസ്യവും ആസൂത്രിതവുമാണെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി.

കോടതി വ്യവഹാരങ്ങളും നിയമവും അനീതിയുടെ പക്ഷം ചേരുമ്പോൾ നീതി ലഭ്യമാക്കാനുള്ള ഏക വഴിയും ഇടവും ജനാധിപത്യ പോരാട്ടങ്ങളും തെരുവുകളും മാത്രമാണ്. കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ കുറ്റകരമായ വിധിക്കെതിരെ ജില്ലയിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ സംഗമം ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി ഫവാസ് അമ്പാളി, വൈസ് പ്രസിഡന്റ് ബാസിത് താനൂർ, ജില്ലാ സമിതിയംഗങ്ങളായ ഇംതിയാസ് മുണ്ടുമുഴി, അഷ്‌റഫ് കടുങ്ങൂത്ത്, അനസ് ടി. എന്നിവർ സമരചത്വരത്തിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP