Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാബരിവിധി: നീതിനിഷേധം ജനാധിപത്യത്തെ ദുർബലപ്പെടുത്തും- ബഹുജന സംഗമം

ബാബരിവിധി: നീതിനിഷേധം ജനാധിപത്യത്തെ ദുർബലപ്പെടുത്തും- ബഹുജന സംഗമം

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി വിധി കോടതി തന്നെ കണ്ടെത്തിയ വസ്തുതകൾക്ക് നിരക്കാത്തതും നീതി നിഷേധവുമാണ്. ഇത്തരം നീതി നിഷേധങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം നീതിക്കായുള്ള ഈ പോരാട്ടത്തിൽ അണിനിരക്കണമെന്നും 'ബാബരി: നീതിയാണ് പരിഹാരം' എന്ന തലക്കെട്ടിൽ എസ്‌ഐ.ഒയും സോളിഡാരിറ്റിയും സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു.

ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി സന്തുലിതമാണെന്ന വാദം ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ കേസിൽ മുഖ്യകക്ഷിയായ മുസ്ലിംകളോടുള്ള വ്യക്തമായ അനീതിയാണ് വിധിയെന്ന് എംപി ഇ.ടി മുഹമ്മദ് ബഷീർ സംഗമം ഉൽഘാടനം ചെയതു കൊണ്ട് പറഞ്ഞു. കോടതി വിധി പൂർണമായും നീതിപൂർവ്വമാണെന്ന് പറയുന്നവർ തന്നെ ഇതിനെതിരെ പ്രതികരിക്കുന്നത് തടയുന്നത് വൈരുധ്യമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗിക്കണമെന്നും അത് ജനാധിപത്യവും ഭരണകൂടവും നമുക്ക് നൽകുന്ന അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രിംകോടതി വിധിയെ മാനിക്കുമ്പോൾ തന്നെ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം വിനിയോഗിക്കുകയാണെന്നും ഇത്തരം വിധികൾ ഏതെങ്കിലും സമുദായത്തിന്റെ പ്രശ്‌നമായല്ല എല്ലാ ജനവിഭാഗങ്ങളുടെയും പ്രശ്‌നമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും പ്രതിസന്ധിയിലാക്കുകയാണ് ഈ വിധിയിലൂടെ കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ നിയമ വ്യവസ്ഥയിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നില നിർത്താൻ നിതിനിഷേധങ്ങൾക്കെതിരായ പോരാട്ടം അനിവാര്യമാണെന്ന് തുടർന്ന് സംസാരിച്ച സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ പ്രഫ. എ.പി അബ്ദുൽ വഹാബ് പറഞ്ഞു.സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ അധ്യക്ഷത വഹിച്ച ബഹുജന സംഗമത്തിൽ എസ്‌ഐ.ഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി, അബ്ദുശ്ശുക്കൂർ അൽ ഖാസിമി, എൻ.പി.ചെക്കുട്ടി, അഡ്വ.പി.എ. പൗരൻ, എ.സജീവൻ, ഗോപാൽ മേനോൻ, കടക്കൽ ജുനൈദ്, അനൂപ് വി.ആർ, കെ.എ.ഷാജി, അഡ്വ. അംബിക, ശിഹാബ് പൂക്കോട്ടൂർ, സി.വി.ജമീല, കെ.എസ് നിസാർ, അഫീദ അഹ്മദ് എന്നിവർ സംസാരിച്ചു. എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി നൗഷാദ് സി.എ നന്ദിയും പറഞ്ഞു.

ബാബരി കോടതിവിധി മുസ്ലിം വിഭാഗത്തോടുള്ള അനീതി- ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി സന്തുലിതമാണെന്ന വാദം ഇവിടെ ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ കേസിൽ മുഖ്യകക്ഷിയായ മുസ്ലിംകളോടുള്ള വ്യക്തമായ അനീതിയാണ് വിധിയെന്ന് എംപി ഇ.ടി മുഹമ്മദ് ബഷീർ. 'ബാബരി: നീതിയാണ് പരിഹാരം' എന്ന തലക്കെട്ടിൽ എസ്‌ഐ.ഒയും സോളിഡാരിറ്റിയും സംഘടിപ്പിച്ച ബഹുജന സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി പൂർണമായും നീതിപൂർവ്വമാണെന്ന് പറയുന്നവർ തന്നെ ഇതിനെതിരെ പ്രതികരിക്കുന്നത് തടയുന്നത് വൈരുധ്യമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ധാരാളം സംഭവങ്ങൾ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുസ്ലിംകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പശുകൊലകളും അൾകൂട്ടകൊലകളും വർധിച്ചു വരുന്നു. അതിനെതിരെ കാര്യമായെന്തെങ്കിലും നടപടിയെടുക്കാൻ കോടതിയോ അധികാരികളോ തയ്യാറായില്ല. അവസാന പാർലമെന്റ് സമ്മേളനത്തിൽ ജനാധിപത്യാവകാശങ്ങൾ ഹനിക്കുന്ന പല ബില്ലുകളും ചുട്ടെടുത്തു. ഇതെല്ലാം ഭരണഘടനക്കും ജനാധിപത്യമൂല്യങ്ങൾക്കുമെതിരായ നീക്കമാണ്. അവയെ പ്രതിരോധിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP