Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

മലയാള സിനിമാ താരം സേതുലക്ഷ്മിയും മകൻ കിഷോറും അഭിനയിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

മലയാള സിനിമാ താരം സേതുലക്ഷ്മിയും മകൻ കിഷോറും അഭിനയിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ

രു ചെറിയ പ്രമേയത്തെ ആധാരമാക്കി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഹ്രസ്വ ചിത്രമാണ് What is Next ( https://youtu.be/NN6bYqyIS2s ). മലയാള സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച്് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സേതുലക്ഷ്മിയും മകൻ കിഷോറുമാണ് വാട്ട് ഈസ് നെസ്റ്റിൽ ആഭിനയിച്ചിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു പ്രത്യേക സാഹചര്യത്തിൽ ഇനി എന്താണ് ചെയ്യേണ്ടെതെന്നോർത്ത് പകച്ചു നിൽക്കുന്ന നായകന്റെ അവസ്ഥയാണീ ഹ്രസ്വ ചിത്രം പറയുന്നത്. നാടകരംഗത്ത് കോമഡി റോളുകളിലൂടെ സജീവമായ കിഷോറിന്റെ വ്യത്യസ്തമായൊരു കഥാപാത്രമാണിതിൽ. സേതുലക്ഷ്മിയും കിഷോറും അമ്മയും മകനുമായി തന്നെയാണ് ഈ ഷോർട്ട് ഫിലിമിൽ വേഷമിട്ടിരിക്കുന്നത്.

'ആടുജീവിതം' എന്ന ബ്ലെസ്സി ചിത്രത്തിന്റെ അസ്സിസ്റ്റന്റ് ഡയറക്ടറായ സുധ സാഗറാണ് വാട്ട് ഈസ് നെസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ഒറ്റ ദിവസത്തിൽ തിരക്കഥയെഴുതി ചിത്രീകരിച്ച് എഡിറ്റിംഗും പൂർത്തീകരിച്ചു എന്ന പ്രത്യേകതയും ഈ ഹ്രസ്വ ചിത്രത്തിനുണ്ട്. അഞ്ചുപേർ മാത്രമാണ് ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP