Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു എസ് ടി ഗ്ലോബൽ - ഷീറോസ് പങ്കാളിത്തം രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് കരുത്ത് പകരും: അനു കോശി

യു എസ് ടി ഗ്ലോബൽ - ഷീറോസ് പങ്കാളിത്തം രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് കരുത്ത് പകരും: അനു കോശി

തിരുവനന്തപുരം: ഷീറോസ് എന്ന ലോകപ്രശസ്തമായ ഓൺലൈൻ വനിതാ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിലെ അംഗങ്ങളും തോട്ട് ലീഡർമാരുമെല്ലാം വർഷത്തിൽ ഒരിക്കൽ ഒത്തു ചേരുന്നഷീറോസ് ഉച്ചകോടി നാലോ അഞ്ചോ ചാപ്റ്ററുകളായി രാജ്യത്തെ മഹാനഗര ങ്ങളിലാണ്അരങ്ങേറാറുള്ളത്.

2013 ൽ തുടക്കമിട്ട ഷീറോസിന്റെ ആറാമത് എഡിഷൻ ആദ്യമായി തിരുവനന്തപുരം നഗരത്തിൽഎത്തിയിരിക്കുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ചെന്നൈ എന്നീ രാജ്യത്തെ വൻനഗരങ്ങൾക്കൊപ്പം ഷീറോസ് ഉച്ചകോടിയുടെ വേദിയായി തിരുവനന്തപുരവും
തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടമ്മമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കലാപ്രവർത്തകർതുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ കൂടിച്ചേരലാണ് ഈ ഉച്ചകോടിയുടെ പ്രധാനസവിശേഷത. അനുഭവങ്ങൾ പങ്കു വെച്ചും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തുംപരസ്പര ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ഷീറോസ് വാർഷിക ഉച്ചകോടികൾ അർത്ഥപൂർണമായസമ്മേളനങ്ങളായി മാറുന്നു. കമ്മ്യൂണിറ്റി രൂപീകരണം എന്ന ആശയത്തിന്റെ നാനാതരംസാധ്യതകളെപ്പറ്റിയും വനിതകളുടെ ഈ മുന്നേറ്റത്തിൽ ലോകം എങ്ങിനെ മാറിമറിയുന്നു എന്നുംഏകദിന ഉച്ചകോടി അവലോകനം ചെയ്യും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP