Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലിശില്പശാല സംഘടിപ്പിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലിശില്പശാല സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് സർക്കാർ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളിൽ ആസൂത്രണ ബോർഡ് അംഗവും കേരള സർവകലാശാല മുൻ വി സിയുമായ ഡോ.ബി.ഇക്‌ബാൽ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനിൽ സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എ.ആർ.രാജൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ .സ്വാഗതവും ജി.ബി.ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് നടന്ന ഗ്രൂപ്പ് ചർച്ചയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശാസ്ത്ര-പദാവലികൾ പരിഷ്‌കരിക്കുന്നതിനെ കുറിച്ചും പുതിയ വാക്കുകൾ ഉൾപ്പെടുത്തുന്നതിനെയും സംബന്ധിച്ച് പണ്ഡിതന്മാർ അവരുടെ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ഡോ.എം.എൻ.ശ്രീധരൻ നായർ, കെ.കെ.കൃഷ്ണകുമാർ, ഡോ.വി.ശശികുമാർ, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.പി.സോമൻ, ഡോ.ആറന്മുള ഹരിഹരപുത്രൻ, ഡോ.അച്യുത്ശങ്കർ.എസ്.നായർ, ഡോ.കെ.രാജശേഖരൻ നായർ, ഡോ.അരുൺ.ബി.നായർ, സുരേഷ് മുതുകുളം എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1969മുതൽ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തിൽ ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലികൾ പരിഷ്‌കരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.

തുടർന്ന് വിവിധ വിഷയങ്ങളിൽ പദാവലികൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ശിൽപശാലകൾ സംഘടിപ്പിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ നടത്താനുദ്ദേശിക്കുന്ന ശില്പശാലയെ തുടർന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് മലയാളത്തിൽ ചോദ്യശേഖരമുണ്ടാക്കുന്നതിനുള്ള ശില്പശാലയും നടത്തുന്നതാണ്. കേരള സയൻസ് കമ്മീഷൻ ഫോർ ടെക്‌നിക്കൽ ടെർമിനോളജി എന്ന സമിതിയുണ്ടാക്കണമെന്ന ശിൽപശാലയിൽ ഉയർന്ന നിർദ്ദേശം സർക്കാരിനു മുമ്പാകെ സമർപ്പിക്കുമെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അറിയിച്ചു. ശാസ്ത്ര-സാങ്കേതികശാസ്ത്ര വിഷയങ്ങളിൽ അവഗാഹമുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരുമാണ് ശില്പശാലയിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP