Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജില്ലയിലെ ദുരിത ബാധിതർക്ക് സേവാ ഭാരതി സൗജന്യ ഓണക്കിറ്റുകൾ നൽകും

ജില്ലയിലെ ദുരിത ബാധിതർക്ക് സേവാ ഭാരതി സൗജന്യ ഓണക്കിറ്റുകൾ നൽകും

തൊടുപുഴ : വെള്ളപ്പൊക്ക ദുരിതത്തിൽ പെട്ട് കഷ്ടതയനുഭവിക്കുന്ന ഇടുക്കി ജില്ലയിലെ മുഴുവൻ ആളുകൾക്കും സേവാഭാരതിയുടെ നേതൃത്വത്തിൽ സൗജന്യ ഓണക്കിറ്റുകൾ എത്തിക്കുന്ന തിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി സേവാഭാരതിയുടെ തൊടുപുഴ, ചേലചച്ചുവട്, അടിമാല്, കട്ടപ്പന എന്നിവടങ്ങളിലെ സേവാ കേന്ദ്രങ്ങളിൽ കിറ്റുകൾ തയ്യാറാക്കുന്ന തിരക്കിലാണ് നൂറുണക്കിന് സ്ത്രീകൾ.

നിത്യോപയോഗ സാധനങ്ങളും, വസ്ത്രവും അടക്കം ഒൻപതം ഇനം സാധനങ്ങൾ ഓരോ കിറ്റിലും ഉണ്ടാകും. പ്രവർത്തകർ വീടുകളിൽ നേരിട്ട് എത്തിയാണ് കിറ്റുകൾ വിതരണം ചെയ്യുക. ആളുകൾക്കും വാഹനങ്ങൾക്കും എത്തിപ്പെടാൻ കഴിയാത്ത ഇടുക്കി ജില്ലയിലെ ഉൾപ്രദേശങ്ങളിൽ വരെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കടന്നു ചെല്ലുവാൻ സേവാഭാരതി പ്രവർത്തകർക്ക് കഴിഞ്ഞിരുന്നു. അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചായായാണ് ഇപ്പോൾ സൗജന്യ ഓണക്കിറ്റുകൾ വിതരണവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP