Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്യുരിറ്റി ഡിവൈസ് എക്സിബിഷന് കൊച്ചിയിൽ തുടക്കമായി

സെക്യുരിറ്റി ഡിവൈസ് എക്സിബിഷന് കൊച്ചിയിൽ തുടക്കമായി

കൊച്ചി: സെക്യുരിറ്റി ആൻഡ് സി.സി.ടിവി ഓട്ടോമിഷൻ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ അകേഷ്യയുടെ(ഓൾ കൈന്റ്സ് ഓഫ് ഇലക്ട്രോണിക് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗേറ്റേർസ് അസോസിയേഷൻ)സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള സെക്യുരിറ്റി ഡിവൈസ് എക്സിബിഷന് തുടക്കമായി.

ഇന്നും നാളെയുമായി എറണാകുളം ടൗൺഹാളിൽ നടക്കുന്ന എക്സിബിഷന്റെ ഉദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. കടകളിലും വീടുകളിലും ഏറ്റവും സ്മാർട്ടായ കാവലാളാണ് സിസിടിവി കാമറകൾ, വീടുകളിൽ പോലും ഒളികാമറകളുടെയും മറ്റും ആവശ്യം ഏറി വരുന്ന സന്ദർഭത്തിൽ ഈ പ്രദർശനം സെക്യൂരിറ്റി ഉപകരണങ്ങളേക്കുറിച്ച് മനസിലാക്കുന്നതിനും പരിചയപ്പെടുന്നതിനും സഹായകമാണെന്നും സൗമിനിജെയിൻ പറഞ്ഞു. ചടങ്ങിൽ അകേഷ്യ പ്രസിഡന്റ് അബ്ദുറഹീം കെ.എം, കൺവീനർ ദീപു ഉമ്മൻ, ജന.സെക്രട്ടറി രഞ്ജിത് എം, ട്രഷറർ മോബിൻ ബേബി, വൈസ് പ്രസിഡന്റ് അരുൺലാൽ എന്നിവർ സംബന്ധിച്ചു.

ആധുനിക സെക്യൂരിറ്റി ഉപകരണങ്ങൾ എവിടെയിരുന്നും മോനിട്ടർ ചെയ്യാൻ സാധിക്കുന്നതിനാൽ എൻആർഐകൾക്ക് കൂടുതൽ ഗുണകരമാണെന്നും മേയർ കൂട്ടിച്ചേർത്തു. ഇലക്ട്രോണിക് സിസ്റ്റവും ആഭ്യന്തര സുരക്ഷയും എന്ന വിഷയത്തിൽ സെമിനാറും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ബയോമെട്രിക് ടൈം അറ്റൻഡൻസ്, ആക്സസ് കൺട്രോൾ, വിഡിയോ ഡോർഫോണുകൾ, കൺട്രോൾ റൂം സൊലൂഷൻസ്, ജി.പി.എസ് ട്രാക്കിങ്, ലൈറ്റനിങ് പ്രൊട്ടക്ഷൻ തുടങ്ങിയ നൂതന സെക്യുരിറ്റി ഉൽപന്നങ്ങളുടെ പ്രദർശനവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ഇവയുടെ വിശദവിവരങ്ങൾ സ്റ്റാളുകളിൽ നിന്നും മനസിലാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP