Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുക്കളത്തോട്ടം പച്ചക്കറി കൃഷി മത്സരം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

അടുക്കളത്തോട്ടം പച്ചക്കറി കൃഷി മത്സരം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

പുത്തനത്താണി: എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി ലോക്ക് ഡൗൺ കാലത്ത് സംഘടിപ്പിച്ച 'വെറുതെയിരിക്കേണ്ട വേര് പിടിപ്പിക്കാം' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പച്ചക്കറി കൃഷി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒന്നാം സമ്മാനം ലഭിച്ച വാർഡ് 21 ലെ മുസ്തഫ പാറമ്മലിന് എസ്.ഡി.പി.ഐ പുത്തനത്താണി മേഖല പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി സമ്മാനം നൽകി.

രണ്ടാം സമ്മാനം ഒന്നാം വാർഡിലെ കോട്ടക്കുളത്ത് ഹംസക്കും മൂന്നാം സമ്മാനം എം.കെ. സലാമിനും എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ജാഫർ ഹാജി നൽകി.

ഏഴ് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. രണ്ടായിരം അടുക്കള തോട്ടങ്ങളാണ് ഈ പദ്ധതിയിലൂടെ ആതവനാട് പഞ്ചായത്തിൽ നടപ്പിലാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP